പ്രണയത്തിന്റെ ചാരുതനിറച്ച് ഒമർലുലുവിന്റെ പുതിയ ഹിന്ദി ആൽബം; വീഡിയോ കാണാം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 13.02.2021) പ്രണയത്തിന്റെ പുത്തൻ ചാരുത നിറച്ച് ഒമർലുലുവിന്റെ ഹിന്ദി ആൽബം. ‘തു ഹി ഹെ മേരി സിംദഗി’ എന്ന ആൽബത്തിന് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ബോളിവുഡ് ഗാനങ്ങളുടെ തനിമ ഒട്ടും ചോരാതെയാണ് ആൽബത്തിന്റെ ചിത്രീകരണവും നിർമാണവും.

ഹിന്ദിയിൽ രചന നിർവഹിച്ച ഗാനത്തിനിടെ മലയാളം വരികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. നിഖിൽ ഡിസൂസയാണ് ഹിന്ദി വരികൾക്ക് ശബ്ദം നൽകിയത്. മലയാളം വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
Aster_MIMS

പ്രണയത്തിന്റെ ചാരുതനിറച്ച് ഒമർലുലുവിന്റെ പുതിയ ഹിന്ദി ആൽബം; വീഡിയോ കാണാം

അജ്മൽ ഖാനും ജുമാന ഖാനുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മറ്റ് പുതുമുഖ താരങ്ങളും പാട്ടിൽ അഭിനയിച്ചിട്ടുണ്ട്. ദുബൈയിൽ വച്ച് ചിത്രീകരണം നടന്ന ആൽബത്തിന്റെ ആശയവും നിർമാണവും ഒമർലുലുവാണ് നിർവഹിച്ചത്.

അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീത സംവിധാനവും, അച്ചു വിജയൻ ചിത്ര സംയോജനവും നിർവഹിച്ചു. ഛായാഗ്രഹണം മുസ്തഫ അബൂബകർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ആൽബം നിർമിക്കുന്നത്.


Keywords:  Kerala, News, Film, State, Dubai, Entertainment, Actress, Actor, Director, Song, New, Vineeth  Srinivasan, Cinema, Omar lulu, Jumna khan, Ajmal khan, youtube, social media, Omar Lulu's new Hindi album; Watch the video.


< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia