രാമനവമി ദിനത്തില്‍ പ്രഭാസിന്റെ ആദിപുരുഷ് എന്ന ചിത്രത്തിനായി ആരാധകര്‍ ഉണ്ടാക്കിയ പോസ്റ്ററുകള്‍ പങ്കുവച്ച് സംവിധായകന്‍; കാണാം

 


ഹൈദരാബാദ്: (www.kvartha.com 10.04.2022) ഞായറാഴ്ച, രാജ്യം മുഴുവന്‍ ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷിച്ചപ്പോള്‍ സംവിധായകന്‍ ഓം റൗത് പുതിയ ചിത്രമായ ആദിപുരുഷിന്റെ ഒരു സുപ്രധാന വീഡിയോ പങ്കുവച്ചു. 

ചിത്രത്തില്‍ രാമനായി അഭിനയിക്കുന്ന പ്രഭാസിന്റെ ഫസ്റ്റ് ലുക് ഫാന്‍ പോസ്റ്ററുകള്‍ ഉള്‍കൊള്ളുന്ന ഒരു ചെറിയ ക്ലിപ് ആണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. ആരാധകര്‍ക്ക് ഉത്സവ ആശംസകള്‍ നേര്‍ന്ന സംവിധായകന്‍ ഒരു ഹിന്ദി ശ്ലോകവും കുറിച്ചു.

രാമനവമി ദിനത്തില്‍ പ്രഭാസിന്റെ ആദിപുരുഷ് എന്ന ചിത്രത്തിനായി ആരാധകര്‍ ഉണ്ടാക്കിയ പോസ്റ്ററുകള്‍ പങ്കുവച്ച് സംവിധായകന്‍; കാണാം


20 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപില്‍, പ്രഭാസിനെ ശ്രീരാമനായി വ്യത്യസ്ത ഗെറ്റപ്പുകളില്‍ കാണാം. ഇതെല്ലാം ആരാധകര്‍ സൃഷ്ടിച്ച പോസ്റ്ററുകളാണ്. ആദിപുരുഷിന്റെ നിര്‍മാതാക്കള്‍ ഇതുവരെ ആദിപുരുഷിലെ ആദ്യ ലുക് പുറത്തുവിട്ടിട്ടില്ല. ക്ലിപ് വൈറലായതോടെ പ്രഭാസിന്റെ മേക് ഓവറിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചു.

'തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന രാമനവ്മി 'ആദിപുരുഷ്' എന്ന് എഴുതിയാണ് ഓം റൗത് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടയുടനെ, വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമ ഉപയോക്താക്കള്‍ വളരെയധികം ആവേശം പ്രകടിപ്പിച്ചു. ഒരു ഉപയോക്താവ് പ്രഭാസിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാള്‍ക്ക് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയണമായിരുന്നു.

ഓം റൗത് സംവിധാനം ചെയ്യുന്ന ആദിപുരുഷ്, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ ചിത്രമാണ്. ടി-സീരീസ് ഫിലിംസിന്റെയും റിട്രോ ഫില്‍സിന്റെയും ബാനറുകളില്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു.

രാഘവ എന്ന കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമ്പോള്‍, ജാനകിയായി കൃതി സനോണാണ് എത്തുന്നത്. നടന്‍ സെയ്ഫ് അലി ഖാന്‍ പ്രധാന എതിരാളിയായ ലങ്കേഷന്റെ വേഷം ചെയ്യുന്നു. ഹിന്ദി, തെലുങ്ക് എന്നിവയ്‌ക്കൊപ്പം തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ദ്വീപിലെ രാജാവായ ലങ്കേഷ് തട്ടിക്കൊണ്ടുപോയ ഭാര്യ ജാനകിയെ രക്ഷിക്കാന്‍ അയോധ്യാപതി രാഘവ ലങ്കയിലേക്ക് പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. പ്രഭാസ്, കൃതി, സെയ്ഫ് അലി ഖാന്‍ എന്നിവരെ കൂടാതെ, സണ്ണി സിംഗ്, ദേവദത്ത നാഗ്, വത്സല്‍ സേത്, തൃപ്തി തോരാദ്മല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുരാണകഥ പറയുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യും.

Keywords: Om Raut Shares Fan Posters Of Prabhas' First Look From 'Adipurush' On Ram Navami 2022; See, Hyderabad, News, Cinema, Entertainment, Social Media, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia