നടി സിമ്രാന്‍ സിംഗ് മഹാനദി പാലത്തിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; തലയിലും മുഖത്തും ഗുരുതര പരിക്കുകള്‍, കൊലയെന്ന് ബന്ധുക്കള്‍, മരിക്കുന്നതിന് മുമ്പുള്ള നടിയുടെ ശബ്ദസന്ദേശം പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 05.01.2019) പ്രശസ്ത ഒഡിയ നടി സിമ്രാന്‍ സിംഗിനെ മഹാനദി പാലത്തിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ സിനിമാ രംഗത്ത് പ്രശസ്തയായ നടി സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്‌ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. നടിയുടെ മുഖത്തും തലയിലും നിരവധി ദുരൂഹ മുറിവുകളുമുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്.

 നടി സിമ്രാന്‍ സിംഗ് മഹാനദി പാലത്തിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; തലയിലും മുഖത്തും ഗുരുതര പരിക്കുകള്‍, കൊലയെന്ന് ബന്ധുക്കള്‍, മരിക്കുന്നതിന് മുമ്പുള്ള നടിയുടെ ശബ്ദസന്ദേശം പുറത്ത്

തന്നെ ആരോ കൊലപ്പെടുത്തുമെന്ന രീതിയില്‍ നടിയുടെ അവസാന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. താന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് ദൂരേക്ക് പോകുന്നുവെന്നുമാണ് നടി ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഈ ശബ്ദ സന്ദേശം ഇപ്പോള്‍ വൈറലായിരിക്കയാണ്. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഈ ആരോപണം നടിയുടെ ഭര്‍ത്താവ് നടിയുടെ ഭര്‍ത്താവ് രഞ്ജു സുന നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷമാണ് സിമ്രാന്‍ രഞ്ജു സുനയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നാണ് ഇരുവരും വിവാഹിതരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Odia actress Simran Singh alias Selfie Bebo found dead,News, New Delhi, Dead Body, Actress, Police, Probe, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia