SWISS-TOWER 24/07/2023

ഒ രാജഗോപാല്‍ മത്സരരംഗത്തില്ല; ബി ജെ പി പട്ടികയില്‍ സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ജേക്കബ് തോമസ്, സെന്‍കുമാര്‍ തുടങ്ങിയവര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.01.2021) പാര്‍ടിയുടെ നേമത്തുനിന്നുള്ള ഏക നിയമസഭാംഗം 91കാരനായ ഒ രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി പട്ടിക കേന്ദ്രത്തിനു സമര്‍പ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് ബിജെ പി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളില്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, സന്ദീപ് വാരിയര്‍ എന്നിവരെ നിയോഗിക്കാനാണ് തീരുമാനം.  ഒ രാജഗോപാല്‍ മത്സരരംഗത്തില്ല; ബി ജെ പി പട്ടികയില്‍ സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ജേക്കബ് തോമസ്, സെന്‍കുമാര്‍ തുടങ്ങിയവര്‍
Aster mims 04/11/2022 സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി പക്ഷത്തുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍, സി വി ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്. നേമത്ത് ഒ രാജഗോപാലിനെ പരിഗണിച്ചിട്ടില്ല. പകരം കുമ്മനം രാജശേഖരന്‍, സുരേഷ്‌ഗോപി ഇവരില്‍ ഒരാളെ നിയോഗിക്കും.

തൃശൂരില്‍ സന്ദീപ് വാരിയര്‍, ബി ഗോപാലകൃഷ്ണന്‍, അനീഷ്‌കുമാര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്. മണലൂരില്‍ എ എന്‍ രാധാകൃഷ്ണന്‍, പാലക്കാട് സി കൃഷ്ണകുമാര്‍ അല്ലെങ്കില്‍ സന്ദീപ് വാരിയര്‍, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, മഞ്ചേശ്വരത്ത് കെ ശ്രീകാന്ത് എന്നിവരെ മത്സരിപ്പിക്കുന്നതിനും സാധ്യത. ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമാതാരം കൃഷ്ണകുമാറിനെയോ എസ് സുരേഷിനെയോ നിയോഗിക്കും. വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷിനാണ് സാധ്യത. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കും. കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബി എല്‍ സുധീര്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചാത്തന്നൂരില്‍ ബി ബി ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, ചെങ്ങന്നൂരില്‍ എം ടി രമേശ്, തൃപ്പൂണിത്തുറയില്‍ പി ആര്‍ ശിവശങ്കര്‍ എന്നിവരെ പരിഗണിക്കും.

Keywords: O Rajagopal out of BJP's first candidate list, Kochi, News, Politics, Election, BJP, Suresh Gopi, Cinema, Kerala, Cine Actor.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia