ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്; വിവാദങ്ങളോട് പ്രതികരിച്ച് നടി നുസ്രത്ത് ഭരൂജ
Feb 12, 2020, 16:16 IST
മുംബൈ: (www.kvartha.com 12.02.2020) ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്, വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ബോളിവുഡ് താരം നുസ്രത്ത് ഭരൂജ രംഗത്ത്. തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും മറ്റുള്ള പ്രതികരണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും നുസ്രത്ത് പറഞ്ഞു. ഫിലിംഫെയര്‍ അവാര്‍ഡ്‌സിന്റെ റെഡ് കാര്‍പറ്റില്‍ നുസ്രത്ത് ധരിച്ച വസ്ത്രമാണ് വിവാദത്തിനിടയാക്കിയത്.
നമ്മുടേത് ''അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് . അതുകൊണ്ട് ആര്‍ക്ക് എന്തു തോന്നിയാലും അത് പറയാനുള്ള അവകാശമുണ്ട്. അവര്‍ക്ക് അതു പറയാന്‍ അവകാശമുള്ളതു പോലെ എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും അവകാശമുണ്ട്''. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നുസ്രത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
65-ാമത് ഫിലിം ഫെയറിന്റെ റെഡ് കാര്‍പെറ്റില്‍ മരതക പച്ച നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ചാണ് നുസ്രത്ത് എത്തിയത്. ഉയര്‍ന്ന സ്ലിറ്റ് ആയിരുന്നു ഈ ഗൗണിനെ ശ്രദ്ധേയമാക്കിയത്. റെഡ് കാര്‍പറ്റില്‍ തിളങ്ങിയെങ്കിലും ഇത് താരത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായി. നുസ്രത്തിനെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി കമന്റുകളാണ് ഉയര്‍ന്നത്. ഇതോടെയാണ് പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയത്.
''എനിക്കു വേണ്ടിയാണ് വസ്ത്രം ധരിക്കുന്നത്. എന്റെ വസ്ത്രധാരണത്തെ ആരെങ്കിലും പ്രശംസിക്കണമെന്നോ, അതേക്കുറിച്ച് രണ്ടു ദിവസം ചര്‍ച്ച ചെയ്യണമെന്നോ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഒരു വസ്ത്രം ധരിച്ചു, പരിപാടിയില്‍ പങ്കെടുത്തു, എല്ലാം ആസ്വദിച്ചു. വീട്ടില്‍ മടങ്ങിയെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടുന്നില്ല. ഒന്നും വ്യക്തിപരമായി എടുക്കുന്നില്ല. പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ വായിച്ച് വിട്ടു കളഞ്ഞു''. ഇതായിരുന്നു നുസ്രത്തിന്റെ പ്രതികരണം.
'ജയ് സന്തോഷി മാ' എന്ന സിനിമയിലൂടെയാണ് നുസ്രത്ത് ബോളിവുഡില്‍ തുടക്കം കുറിച്ചത്. വസ്ത്രധാരണത്തില്‍ പുതുമകള്‍ പരീക്ഷിച്ച് നുസ്രത്ത് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്.

Keywords: Nushrat Bharucha on her green pelvage dress controversy: If it didn't look good on me, I wouldn't have worn it, Mumbai, News, Cinema, Actress, Entertainment, Bollywood, Criticism, Controversy, Food, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.