SWISS-TOWER 24/07/2023

ഈ ചിത്രം ഞാന്‍ എന്തായാലും കാണും, ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട്: 'ഹൃദയ'ത്തെ കുറിച്ച് എന്‍ എസ് മാധവന്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 28.10.2021) പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തെ കുറിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. 
ഹൃദയത്തില്‍ നായികയ്ക്ക് നായകനെക്കാള്‍ പ്രായം കൂടുതലുണ്ട്. ആ വ്യത്യസ്തത കാരണം ആ ചിത്രം താന്‍ കാണുമെന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്റെറിലൂടെയാണ് എന്‍ എസ് മാധവന്റെ പ്രതികരണം.
Aster mims 04/11/2022

'ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്' എന്നായിരുന്നു ദര്‍ശനയുടേയും പ്രണവിന്റേയും ചിത്രമുള്ള ഹൃദയത്തിന്റെ പോസ്റ്റെര്‍ പങ്കുവച്ച് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

ഈ ചിത്രം ഞാന്‍ എന്തായാലും കാണും, ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട്: 'ഹൃദയ'ത്തെ കുറിച്ച് എന്‍ എസ് മാധവന്‍


ഇതിനോടകം തന്നൈ അഞ്ച് മില്യണിലേറെ കാഴ്ചക്കാരാണ് ഗാനം കണ്ടത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെകോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. 

പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റെറുകള്‍ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

 

Keywords:  News, Kerala, State, Kochi, Entertainment, Writer, Twitter, Cinema, Vineeth Srinivasan, Film, Technology, Business, Finance, NS Madhavan tweet about Pranav Mohanlal's Hridayam movie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia