സാംസങ്ങിനെതിരെ അമിതാഭ് ബച്ചന്‍ പൊട്ടിത്തെറിച്ചതിനുള്ള കാരണം ഇതാണ്

 


മുംബൈ: (www.kvartha.com 03.10.2016) സാംസങ്ങിനെതിരെ പൊട്ടിത്തെറിച്ച് അമിതാഭ് ബച്ചന്‍. ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്ന് നോട്ട് 7ന്റെ ചാര്‍ജിംഗ് നിയന്ത്രിച്ച സാംസംങ്ങിന്റെ നടപടിക്കെതിരെയാണ് ബച്ചന്റെ രോഷപ്രകടനം.

കയ്യിലുള്ള സാംസങ്ങ് വലിച്ചെറിഞ്ഞിട്ട് താന്‍ ഒരു ഐഫോണ്‍ വാങ്ങണോ എന്നും ബിഗ്ബി ചോദിച്ചു. 100 ശതമാനം ചാര്‍ജ് ചെയ്യാനാകാത്ത ഫോണ്‍ തനിക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിഗ്ബിയുടെ രോഷപ്രകടനം.

താന്‍ സാംസങ്ങ് നോട്ട് 7 ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനാകുന്നില്ലെന്നും 60 ശതമാനമാകുമ്പോള്‍ ചാര്‍ജിംഗ് അവസാനിക്കുന്നുവെന്നും ബച്ചന്‍ ആരോപിക്കുന്നു. 100 ശതമാനം ചാര്‍ജ് ചെയ്യാനാകാത്ത ഫോണ്‍ തനിക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു. ഇതുപേക്ഷിച്ച് താന്‍ ഐഫോണ്‍ വാങ്ങിക്കോട്ടെ എന്നും അദ്ദേഹം ചോദിക്കുന്നു.

സാംസങ്ങ് ഫോണിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉപയോക്താക്കള്‍ക്കുള്ളത്. പ്രത്യേകിച്ച്
നോട്ട് 7 ഫോണുകളെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതലും പരാതി. ഫോണ്‍ ചൂടാകുന്നു, ബാറ്ററി പൊട്ടിത്തെറിക്കുന്നു, ഹാങ് ആകുന്നു ഇങ്ങനെ പോകുന്നു പരാതികള്‍. ഇതോടെ ഫോണിന്റെ ചാര്‍ജിംഗ് 60 ശതമാനമായി കമ്പനി നിജപ്പെടുത്തിയിരുന്നു. ഇതാണ് ബിഗ് ബിയെ ചൊടിപ്പിച്ചത്.

അമിതാഭിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡിയര്‍ ശ്രീ ആന്‍ഡ് മിസ്റ്റര്‍ സാംസംഗ്, ഞാന്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ആണ് ഉപയോഗിക്കുന്നത്. ഫോണ്‍ 60 ശതമാനത്തിലധികം ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല. എപ്പോഴാണ് എനിക്ക് 100 ശതമാനം ചാര്‍ജ് ചെയ്യാനാകുന്നത്. വേഗമാകട്ടെ അതോ ഞാനീ സാംസംഗ് വലിച്ചെറിഞ്ഞ് ഐ ഫോണ്‍ വാങ്ങണോ? എന്നും ബിഗ് ബി ചോദിക്കുന്നു.

സാംസങ്ങിനെതിരെ അമിതാഭ് ബച്ചന്‍ പൊട്ടിത്തെറിച്ചതിനുള്ള കാരണം ഇതാണ്

Keywords:  Now, Amitabh Bachchan wants Samsung to fix his Galaxy Note 7, Mumbai, Allegation, Facebook, post, Complaint, Mobil Phone, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia