Benyamin | ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ സാരമായ എന്തോ ബാധിച്ചിരിക്കുന്നു; 'ന്നാ താന്‍ കേസു കൊട്' ചിത്രത്തിന്റെ പരസ്യവാചകവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിന്‍
Aug 11, 2022, 15:43 IST
കൊച്ചി: (www.kvartha.com) കുഞ്ചാകോ ബോബന്‍ നായകനായ 'ന്നാ താന്‍ കേസു കൊട്' എന്ന ചിത്രത്തിന്റെ പരസ്യവാചകവുമായി ബന്ധപ്പെട്ട സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നോവലിസ്റ്റ് ബെന്യാമിന്‍. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ തിയറ്ററില്‍ പോയി തന്നെ കാണാന്‍ ആണ് തീരുമാനമെന്നും ബെന്യാമിന്‍ ഫേസ്ബുകില്‍ കുറിച്ചു.
തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍, സിപിഎം അനുകൂല സൈബര്‍ പേജുകളില്‍ ഈ പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ താഹിര്‍ തുടങ്ങിയവര്‍ അഭിനയിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താന്‍ കേസു കൊട്'.
അതേസമയം ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തുവന്നിരുന്നു. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ മാത്രം എടുത്താല്‍ മതിയെന്ന് മന്ത്രി വ്യക്തമാക്കി.
Keywords: Novelist Benyamin on Political Controversy Over Nna Thaan Case Kodu, Kochi, News, Cinema, Posters, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.