പുലിമുരുകന്‍ സിനിമ കാണാന്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മതി

 


തിരുവനന്തപുരം: (www.kvartha.com 09.11.2016) കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ രാജ്യത്തുനിന്നും പിന്‍വലിച്ചത്. തൊട്ടുപിന്നാലെ തന്നെ രണ്ടുദിവസം രാജ്യത്തെ ബാങ്കുകളും എ ടി എമ്മുകളും പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചു. വാര്‍ത്ത കേട്ടതോടെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാകുകയും ചെയ്തു.

അതിനിടെയിലാണ് കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പുലിമുരുകന്‍ ടീം എത്തിയിരിക്കുന്നത്. നിരോധിച്ച 500, 1000 രൂപ നല്‍കിയാല്‍ പുലിമുരുകന്‍ സിനിമയുടെ ടിക്കറ്റുകള്‍ നല്‍കുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും 500, 1000 നോട്ടുകള്‍ നല്‍കി ടിക്കറ്റുകള്‍ വാങ്ങാമെന്നും അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പുലിമുരുകന്‍ സിനിമ കാണാന്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മതി

Also Read: 
മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

Keywords:  Note Ban will affect Pulimurugan, Thiruvananthapuram, Prime Minister, Narendra Modi, Bank, ATM, News, Cinema, Ticket, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia