'ഇരുണ്ട തൊലിനിറമുള്ളവരെ നായികയാക്കുമെന്ന് ഇനിയെങ്കിലും പ്രതീക്ഷിക്കുന്നു, ബോളിവുഡിൽ സ്വജനപക്ഷപാതത്തേക്കാൾ ഉപരി, വംശീയത നിറഞ്ഞുനിൽക്കുന്നുവെന്ന് നവാസുദ്ദീൻ സിദ്ദിഖി
Oct 12, 2021, 17:12 IST
മുംബൈ: (www.kvartha.com 12.10.2021) ബോളിവുഡിൽ സ്വജനപക്ഷപാതത്തേക്കാളേറെ വംശീയ വിവേചനമാണുള്ളതെന്ന് കുറ്റപ്പെടുത്തി നടൻ നവാസുദ്ദീൻ സിദ്ദിഖി. 'സീരിയസ് മെൻ' ചിത്രത്തിലെ സഹനടി ഇന്ദിര തിവാരിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീരിയസ് മെനിന് ശേഷം അവർക്ക് മികച്ച വേഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. അതാണ് യഥാർഥ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീരിയസ് മെനിന് ശേഷം അവർക്ക് മികച്ച വേഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. അതാണ് യഥാർഥ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവാസുദ്ദീൻ സിദ്ദിഖിയുടെ വാക്കുകൾ:
'സുധീർ സാബിന് സിനിമയെക്കുറിച്ച് അപാരമായ അറിവുണ്ട്. അദ്ദേഹത്തിന്‍റെ ചിന്താപ്രക്രിയ പ്രായോഗികപരമാണ്. അദ്ദേഹം അവളെ നായികയാക്കി, എന്നാൽ എനിക്ക് ഉറപ്പുതരാൻ കഴിയും ഞങ്ങളുടെ സിനിമ വ്യവസായത്തിൽ വളരെയധികം വംശീയത നിറഞ്ഞുനിൽക്കുന്നു. അവളെ വീണ്ടും നായികയാക്കിയാൽ വളരെയധികം സന്തോഷവാനാകും. സുധീർ മിശ്ര അത് ചെയ്യും. പക്ഷേ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരുടെ കാര്യമോ? ബോളിവുഡിൽ സ്വജനപക്ഷപാതത്തേക്കാൾ ഉപരി, വംശീയത നിറഞ്ഞുനിൽക്കുന്നു. വംശീയതക്കെതിരെ നിരവധി വർഷങ്ങളോളം പോരാടിയിരുന്നു. ഇരുണ്ട തൊലിനിറമുള്ളവരെ നായികയാക്കുമെന്ന് ഇനിയെങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു.
അത് വളരെ പ്രധാനവുമാണ്. ഞാൻ ഒരിക്കലും തൊലിനിറത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. എന്നാൽ അവിടെ ഒരു വിവേചനം നിലനിൽക്കുന്നു. നല്ല സിനിമകളിലൂടെ അവ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിരവധി വർഷം എന്നെയും തഴഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എന്‍റെ വഴി കണ്ടെത്തി. ഇപ്പോൾ എനിക്ക് പരാതി പറയാൻ കഴിയില്ല. പക്ഷേ നിരവധി മികച്ച അഭിനേതാക്കാൾ ഇത്തരം വിവേചനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു'.
Keywords: News, Mumbai, Entertainment, Bollywood, Cinema, India, National, Actor, Nawazuddin Siddiqui, Not nepotism, Nawazuddin Siddiqui says industry actually has a racism problem: 'I fought against it for many years'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.