ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്താന്‍ വൈകി, ജനക്കൂട്ടം താരത്തിന്റെ വാഹനം തടഞ്ഞ് മൂക്കിനിടിച്ചു; കരച്ചില്‍ അടക്കാനാവാതെ നൂറിന്‍ ശരീഫ്; വീഡിയോ

 


മലപ്പുറം: (www.kvartha.com 28.10.2019) ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം നൂറിന്‍ ശരീഫിന്റെ വാഹനം തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചു. ഇതിനിടെ ആരോ താരത്തിന്റെ മൂക്കിനിടിച്ചു. വേദന കൊണ്ട് കരച്ചില്‍ അടയ്ക്കാനാവാതെ സ്റ്റേജില്‍ കയറി മോങ്ങിക്കരയുന്ന നൂറിന്‍ ശരീഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്താന്‍ വൈകി, ജനക്കൂട്ടം താരത്തിന്റെ വാഹനം തടഞ്ഞ് മൂക്കിനിടിച്ചു; കരച്ചില്‍ അടക്കാനാവാതെ നൂറിന്‍ ശരീഫ്; വീഡിയോ

മഞ്ചേരിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. പിന്നീട് വേദന കടിച്ചമര്‍ത്തി ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിന്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് നൂറിന്‍ എത്തിയ ഉടന്‍ ആള്‍ക്കൂട്ടം വാഹനത്തെ വളഞ്ഞു. ആള്‍ക്കൂട്ട ബഹളത്തിനിടെയാണ് മൂക്കിന് ഇടി കിട്ടിയത്. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു.


ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്. താന്‍ പറയുന്ന് കേള്‍ക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും പോകും വഴി ആശുപത്രിയില്‍ പോയേ മടങ്ങാന്‍ സാധിക്കുകയുള്ളൂവെന്നും നൂറിന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.


Keywords:  Kerala, Malappuram, News, Inauguration, Entertainment, attack, Actress, Cinema, Noorin Shareef attacked by crowd 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia