SWISS-TOWER 24/07/2023

പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ല; തനിക്കെതിരെയുള്ള വിമര്‍ശകരുടെ നാവടപ്പിച്ച് നടി നിത്യാ മേനോന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.08.2019) പ്രളയത്തില്‍പ്പെട്ട് കിടക്കുന്ന കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നടി നിത്യാ മേനോന്‍. ഫേസ്ബുക്കിലൂടെയാണ് നിത്യ വിമര്‍ശകരുടെ നാവടപ്പിച്ചത്. നിത്യയുടെ ആദ്യ ബോളിവുഡ് ചിത്രമായ മിഷന്‍ മംഗള്‍ ഈ മാസം 15ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിന് പ്രതികരണവുമായി ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം രംഗത്തെത്തിയത്.

പ്രളയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് അനുമാനിക്കരുതെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളും താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ലെന്നും താരം പറയുന്നു.

 പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ല; തനിക്കെതിരെയുള്ള വിമര്‍ശകരുടെ നാവടപ്പിച്ച് നടി നിത്യാ മേനോന്‍

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വയം ചോദിക്കൂ, അതിന് സത്യസന്ധമായി മറുപടി നല്‍കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ കഴിയില്ലെന്നും പ്രമോഷന്‍ എന്ന് പറയുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും നിത്യ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, തപ്സി പന്നു, വിദ്യാ ബാലന്‍, എന്നിവരോടൊപ്പമാണ് 'മിഷന്‍ മംഗള്‍' എന്ന ചിത്രത്തിലൂടെ നിത്യ ബോളിവുഡിലേക്ക് കടക്കുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് നിത്യ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No sense in helping someone for publicity, says Nithya Menen, chennai, News, Actress, Cinema, Entertainment, Video, Facebook, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia