ചാനല്‍ അഭിമുഖത്തിനിടെ റിമ കല്ലിങ്കല്‍ പൊട്ടിത്തെറിച്ചു; ഇനി 'അമ്മ'യിലേക്കില്ല
Jun 26, 2018, 12:58 IST
കൊച്ചി: (www.kvartha.com 26.06.2018) ഇനി 'അമ്മ'യിലേക്കില്ല, ഉറച്ചനിലപാടുമായി നടി റിമ കല്ലിങ്കല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. താര സംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് വനിതാ സിനിമാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രംഗത്ത് വന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി റിമ രംഗത്തെത്തിയത്.
നടിയെ അക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയില്ല. 'അമ്മ മഴവില്‍' എന്ന പരിപാടിയില്‍ ഏത് രീതിയിലാണ് ആ സംഘടന പ്രതികരിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവര്‍ വനിതാ കൂട്ടായ്മയെ അങ്ങനെയാണ് കാണുന്നത്. എന്തുകൊണ്ട് ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പറയുന്നു എന്നാണ് പലരുടെയും ആരോപണം. ജനാധിപത്യപരമായ ഒരു പൊതു പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം പറഞ്ഞത്.
എല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണ് തങ്ങളും ചോദിക്കുന്നത്. ഇതില്‍ ഡബ്ല്യു.സി.സിയുടെ നിലപാട് കൃത്യമാണ്. അതൊരു വ്യക്തിയുടെ തീരുമാനമല്ല, കൂട്ടായി എടുക്കുന്നതാണെന്നും റിമ അറിയിച്ചു.
അമ്മയിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ല. പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും റിമ പറഞ്ഞു.
അതേസമയം എന്തുകൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി ഈ അഭിപ്രായം പറയാത്തത് എന്ന ചോദ്യത്തിന് 'അമ്മ'യില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്നായിരുന്നു റിമയുടെ മറുപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'No point talking to AMMA on Dileep': Rima Kallingal slams film body's insensitivity, Kochi, News, Cinema, Channel, Protest, Criticism, Allegation, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.