നിവിന്‍ കളരിപയറ്റിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 25.04.2017) നിവിന്‍പോളി കളരിപയറ്റ് പഠിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിന് വേണ്ടിയാണിത്. കായംകുളവും ശ്രീലങ്കയുമാണ് പ്രധാന ലൊക്കേഷനുകള്‍. തിരുവിതാംകൂര്‍ ഭാഷയിലാണ് നിവിന്‍ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. അതിനുള്ള പരിശീലനവും നടത്തുന്നുണ്ട്.

 മാത്രമല്ല, കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഗീതുമോഹന്‍ദാസിന്റെ 'മൂത്തോനു'ശേഷം 'കായംകുളം കൊച്ചുണ്ണി'യുടെ വര്‍ക്കുകള്‍ ആരംഭിക്കും. ഗീതുമോഹന്‍ദാസിന്റെ സിനിമയ്ക്കായി ഒരുമാസം നീണ്ടു നില്‍ക്കുന്ന അഭിനയക്കളരിയില്‍ നിവിന്‍ പങ്കെടുത്തിരുന്നു.

നിവിന്‍ കളരിപയറ്റിലേക്ക്

അഭിനയക്കളരിയില്‍ വച്ച് കഥാപാത്രങ്ങളുടെ ശരീരഭാഷ, സൂഷ്മമായ ചലനങ്ങള്‍ എന്നിവ മനസിലാക്കാനായെന്ന് താരം തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. വലിച്ച് വാരി സിനിമകള്‍ ചെയ്യാതെ, കഥാപാത്രങ്ങളെയും സിനിമകളെയും സെലക്ട് ചെയ്ത് അഭിനയിക്കാനാണ് നിവിന് ഇഷ്ടം. ഒരു വര്‍ഷത്തിന് ശേഷമാണ് സഖാവ് റിലീസായത്. അതിന് മുമ്പ് ആക്ഷന്‍ഹീറോ ബിജുവാണ് ഇറങ്ങിയത്. 

മറ്റുള്ളവരെപ്പോലെ നാലഞ്ച് സിനിമ ഒരു വര്‍ഷം ചെയ്യുകയും അതില്‍ ഒന്നോ രണ്ടോ ഹിറ്റ് ഉണ്ടാക്കുകയും ചെയ്യുന്നതിനോട് നിവിന് താല്‍പര്യമില്ല. ഗൗതംമോനോന്റെ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

Also Read:
ഗള്‍ഫില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു; തുടര്‍ചികിത്സയ്ക്ക് കൊച്ചിയിലേക്ക് കൊണ്ടുവരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Nivin poly to learn Kalarippayattu, Thiruvananthapuram, Director, Srilanka, Cine Actor, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia