നിവിൻ പോളിയുടെ 'റിച്ചി'ക്കെതിരെ സംവിധായകന്റെ രൂക്ഷ വിമർശനം, അഭിപ്രായം പറഞ്ഞതിന് ഫാൻസിന്റെ പൊങ്കാല വന്നതോടെ മാപ്പ് പറഞ്ഞ് രൂപേഷ് പീതാംബരൻ
Dec 9, 2017, 10:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.12.2017) നിവിൻ പോളി നായകനായ ആദ്യ തമിഴ് സിനിമ റിച്ചിയെ മോശമായ നിരൂപണം കൊണ്ട് കീറിമുറിച്ച സംവിധായകൻ രൂപേഷ് പീതാംബരൻ അവസാനം മാപ്പ് പറഞ്ഞു. ഫാൻസിന്റെ പൊങ്കാല വന്നതോടെയാണ് ക്ഷമാപണവുമായി യുവ സംവിധായകന്റെ ഫെസ്യ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു.
രക്ഷിത് ഷെട്ടിയോട് തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം. താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് കുറിച്ചു.
"ഉളിദവരു കണ്ടതേ' മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ." രൂപേഷ് പോസ്റ്റില്‍ വ്യക്തമാക്കി.
ഇതിനിടെ ഫാന്‍സുകാരുടെ തെറിവിളികളുടെ സ്ക്രീന്‍ഷോട്ടും രൂപേഷ് പുറത്തുവിട്ടു. നിവിന്‍ പോളിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി രൂപേഷ് എത്തിയത്.
രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത 'ഉളിദവരു കണ്ടതേ' എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. കഴിഞ്ഞ ദിവസം റിലീസായ സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
Summary: Nivin Pauly's Tamil film Richie had released last week. Director Roopesh mentioned in his Facebook that Richies is very bad movie, it killed original version. For this open talk fans trolled him and slams Roopesh strongly.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.