'അടുത്ത ഒക്‌ടോബറില്‍ നിവിന്‍ പോളിക്ക് 19 വയസ്സ്' മുത്തേ പൊന്നിനു സമാപനം
Apr 12, 2016, 09:00 IST
കൊച്ചി: (www.kvartha.com 12.04.2016) മലരേ നിന്നെ കാണാതിരുന്നാല്‍... ഗാനം ആലപിക്കുന്നതിനിടെ നിവിന്‍ പോളി കടന്നു വന്നു. നിവന്റെ വരവും കാത്ത് ഉദയകോളനി പരിസരമാകെ ജന നിബിഡമായിരുന്നു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനത്തിന് അവസരമൊരുക്കിയ ജില്ല കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള മുത്തേ.. പൊന്നേ.. ക്യാമ്പിന്റെ സമാപനത്തിനാണ് നിവിനെത്തിയത്.
വേദിയിലെത്തി കൈവീശി ഇരിപ്പിടത്തില്‍ ഇരുന്നപ്പോഴേക്കും കുട്ടികള്‍ തുരുതുരാ ചോദ്യങ്ങള്‍ ഉന്നയിച്ചു. ചെറുപ്പം മുതലേ അഭിനയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നോ എന്നായി ചോദ്യം. ചെറുപ്പം മുതലേ പലരേയും അനുകരിക്കാറുണ്ടായിരുന്നെന്നും അഭിനയം മനസിലെവിടെയോ ആഗ്രഹമായി കിടന്നിരുന്നതാണെന്നും നിവിന്‍ പറഞ്ഞു.
ഒരു കുട്ടിക്കു മീശ പിരിച്ചുകാണണമെന്നായി ആഗ്രഹം. എന്നാല്‍, താന്‍ മീശ പിരിക്കാന്‍ മാത്രം വലിയ ആളായില്ലെന്നും ഒരു സിനിമയില്‍ അബദ്ധത്തില്‍ മീശപിരിച്ചതാണെന്നും പറഞ്ഞ് നിവിന്‍ തടിതപ്പി. എത്രവയസെന്നായിരുന്നു മറ്റൊരു ചോദ്യം. അടുത്ത ഒക്‌ടോബറില്‍ 19 എന്ന മറുപടി കേട്ട് ഹാളില്‍ കൂട്ടച്ചിരി. ഒടുവില്‍ മുത്തേ പൊന്നേ എന്ന ഗാനം കൊച്ചുകുട്ടികള്‍ പാടി. അരമണിക്കൂര്‍ നേരം നീണ്ട സൗഹൃദകൂട്ടായ്മയോടെ മുത്തേ പൊന്നിനു സമാപനം.
Keywords: Kochi, Kerala,Nivin Pauly, Actor, Cinema, Entertainment.
വേദിയിലെത്തി കൈവീശി ഇരിപ്പിടത്തില്‍ ഇരുന്നപ്പോഴേക്കും കുട്ടികള്‍ തുരുതുരാ ചോദ്യങ്ങള്‍ ഉന്നയിച്ചു. ചെറുപ്പം മുതലേ അഭിനയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നോ എന്നായി ചോദ്യം. ചെറുപ്പം മുതലേ പലരേയും അനുകരിക്കാറുണ്ടായിരുന്നെന്നും അഭിനയം മനസിലെവിടെയോ ആഗ്രഹമായി കിടന്നിരുന്നതാണെന്നും നിവിന്‍ പറഞ്ഞു.

Keywords: Kochi, Kerala,Nivin Pauly, Actor, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.