നടി ഭാമ വിവാഹിതയായി; കോട്ടയത്ത് ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു

കോട്ടയം: (www.kvartha.com 30.01.2020) നടി ഭാമ വിവാഹിതയായി. ദുബൈയില്‍ ബിസിനസ് നടത്തുന്ന അരുണ്‍ ജഗദീശ് ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന വിവാഹചടങ്ങില്‍ അടുത്തസുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു.

കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയില്‍ സ്ഥിരതാമസമായ ഇവര്‍ വര്‍ഷങ്ങളായി ദുബൈയില്‍ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍കൂടിയാണിവര്‍.

നടി ഭാമ വിവാഹിതയായി; കോട്ടയത്ത് ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാളസിനിമയിലെത്തുന്നത്. രേഖിത എന്ന പേര് മാറ്റി ലോഹിതദാസ് ആണ് ഭാമ എന്ന പേര് നല്‍കിയത്.
നടി ഭാമ വിവാഹിതയായി; കോട്ടയത്ത് ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു

അന്‍പതോളം സിനിമകളില്‍ അഭിനയിച്ച ഭാമ കഴിഞ്ഞ ഒരു വര്‍ഷമായി ഇടവേളയെടുത്തിരിക്കുകയായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ അഭിനയിച്ച മറുപടിയാണ് ഭാമയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

നടി ഭാമ വിവാഹിതയായി; കോട്ടയത്ത് ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു

Keywords:  ‘Nivedyam’ actress Bhama ties the knot with Arun, Video, News, Marriage, Cinema, Actress, Business Man, Kottayam, Suresh Gopi, Friends, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia