താരസംഘടനയായ അമ്മയില്‍ അവാര്‍ഡ് ജേതാക്കളോട് വിവേചനമെന്ന് പരാതി; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രി യോഗത്തില്‍ പൊട്ടിക്കരഞ്ഞു

 


കൊച്ചി: (www.kvartha.com 26.06.2018)  മലയാള താരസംഘടനയായ അമ്മയില്‍ അവാര്‍ഡ് ജേതാക്കളോട് വിവേചനമെന്ന് പരാതി. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രി യോഗത്തില്‍ പൊട്ടിക്കരഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ പുതിയ ഭരണ സമിതിയുടെ യോഗത്തിലാണ് സംഭവം. സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മയിലുണ്ട്. യോഗത്തില്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ അമ്മ അവഗണിക്കുകയായിരുന്നു.

മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ച യോഗം നിഷയെ മറന്നു. തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ യോഗത്തില്‍ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാല്‍ ക്ഷുഭിതനായ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടര്‍ന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നടി കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹപൂര്‍ണമായ ഇടപെടലിലാണ് നിഷ കരച്ചില്‍ അടക്കിയത്.

താരസംഘടനയായ അമ്മയില്‍ അവാര്‍ഡ് ജേതാക്കളോട് വിവേചനമെന്ന് പരാതി; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രി യോഗത്തില്‍ പൊട്ടിക്കരഞ്ഞു

പുതിയ അംഗം ബാബുരാജ് ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയില്‍ മേലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് നടിക്ക് സംഘടനയുടെ ആദരവ് നല്‍കി രംഗം ശാന്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, News, Cinema, Actress, Amma, Entertainment, Controversy, Nisha-sarang-reportedly-breaks-down-in-AMMA-general-body-meeting

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia