'സിനിമയിലെ മാറ്റങ്ങള്‍ നിരൂപണത്തിലും പ്രതിഫലിക്കുന്നു'; യുവനിരൂപകന്‍ നിസാം അസഫ്
Dec 12, 2017, 12:39 IST
തിരുവനന്തപുരം: (www.kvartha.com 12.12.2017) സമകാലിക ചലച്ചിത്ര നിരൂപണരംഗത്തിന്റെ നേര്‍ക്കാഴ്ചയായി ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറം. 'ചലച്ചിത്ര നിരൂപണം പ്രിന്റ്, വിഷ്വല്‍ മീഡിയകളില്‍' എന്ന വിഷയത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നിരൂപകനായ പ്രദീപ് വിശ്വാസിനൊപ്പം പുതുതലമുറ നിരൂപകരും പങ്കെടുത്തു. ജി.പി രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു.
നല്ല ചലച്ചിത്ര നിരൂപകനാകാന്‍ അഗാധമായ വായന ആവശ്യമാണെന്ന് ചര്‍ച്ചയില്‍ പ്രദീപ് വിശ്വാസ് പറഞ്ഞു. സിനിമയുമായി ഇഴുകിച്ചേരുമ്പോള്‍ മാത്രമേ മികച്ച നിരൂപണം തയ്യാറാക്കാന്‍ കഴിയൂ. നിരൂപണം എഴുതുന്നതിനു മുന്‍പ് സിനിമയെക്കുറിച്ച് പഠിക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ മൂന്നോ നാലോ തവണ സിനിമ കണ്ടാണ് നിരൂപണങ്ങള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ മാറ്റങ്ങള്‍ നിരൂപണത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് യുവനിരൂപകന്‍ നിസാം അസഫ് അഭിപ്രായപ്പെട്ടു. മൊബൈലിലും ലാപ്‌ടോപ്പിലും സിനിമ കാണുമ്പോള്‍ അത് കൂടുതല്‍ വ്യക്തിപരമാവുന്നു. എന്നാല്‍ ചലച്ചിത്രമേളകള്‍ കൂട്ടായ്മയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ നിരൂപണത്തിന്റെ തുടര്‍ച്ച തന്നെയാണ് സിനിമാ നിരൂപണമെന്ന് യുവനിരൂപകന്‍ ഹരിനാരായണന്‍ പറഞ്ഞു. നിരൂപണങ്ങള്‍ വിമര്‍ശനങ്ങളില്‍ മാത്രം ഒതുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ തന്നെ നിരൂപകരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് സംഗീത ചേന്നംപുള്ളി പറഞ്ഞു. ഡിജിറ്റല്‍ കാലം നിരൂപണത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള്‍ നിരൂപണ രംഗത്തേക്ക് കൂടുതലായി എത്തുന്നു. എന്നാല്‍ നിരൂപകരായ സ്ത്രീകള്‍ക്ക് ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നുവെന്നും സമീപകാല ഉദാഹരണങ്ങളെ സൂചിപ്പിച്ച് അവര്‍ പറഞ്ഞു.
നിരൂപണത്തിലെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ പറ്റിയാണ് നിരൂപകനായ ജിതിന്‍ കെ.സി സംസാരിച്ചത്. സിനിമാ രംഗത്തെ പ്രശ്‌നങ്ങളുടെ അത്രതന്നെ പ്രശ്‌നങ്ങള്‍ നിരൂപണ മേഖലയിലും ഉണ്ട്. സിനിമ ജനകീയമാകുന്നതിനനുസരിച്ച് ജനകീയ നിരൂപണങ്ങളും വര്‍ധിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ ഓപ്പണ്‍ ഫോറത്തെ സമ്പന്നമാക്കി.

Also Read:
അക്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് 5 വര്‍ഷത്തിനു ശേഷം പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nisam Asaf about cinema Review, Thiruvananthapuram, News, IFFK, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.