മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിതെറ്റുന്നെന്ന് ഭാര്യ നിമ്മി

 


തൃശൂര്‍: (www.kvartha.com 01.06.2016) കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണത്തിനു വഴിതെറ്റിയതായി തോന്നുന്നെന്ന് ഭാര്യ നിമ്മി. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് മാറ്റാന്‍ പോലീസിന് ബാധ്യതയുണ്ടെന്നും നിമ്മി വ്യക്തമാക്കി. ഇപ്പോള്‍ വന്നിരിക്കുന്ന ലബോറട്ടറി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും നിമ്മി കൂട്ടിച്ചേര്‍ത്തു.

കേസ് തെളിയിക്കുന്നതിനുള്ള എല്ലാവിവരങ്ങളും മരണത്തിനു മുമ്പ് പാടിയിലുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് നല്‍കുവാന്‍ കഴിയും. കൂട്ടുകാര്‍ക്കൊപ്പം പാടിയിലിരുന്നു മദ്യപിച്ചുവെന്ന് പറയുന്ന മണിക്ക് അത്യാസന്നനില വന്നപ്പോള്‍ വീട്ടിലറിയിക്കുന്നതിനു പകരം കൂട്ടൂകാര്‍ നേരിട്ട് ആശുപത്രിയിലെത്തിക്കുകയാണു ചെയ്തത്.

മരണം സംഭവിച്ച ഉടന്‍ കൂട്ടുകാര്‍ പാടിയിലെത്തി അവിടം കഴുകി വൃത്തിയാക്കുകയും സാധനങ്ങള്‍ മാറ്റുകയുമാണ് ചെയ്തത്. എന്നാല്‍ ഈ വഴിക്ക് അന്വേഷണം നീക്കാതെ ലബോറട്ടറി റിപ്പോര്‍ട്ടിനെ മാത്രം മുന്‍നിര്‍ത്തിയാണ് പോലീസ് നീങ്ങുന്നതെന്നും നിമ്മി പറഞ്ഞു.
മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിതെറ്റുന്നെന്ന് ഭാര്യ നിമ്മി

Keywords: Thrissur, Kerala, Kalabhavan Mani, Wife, Enquiry, Enquiry Report, Killed, Dead, Entertainment, Malayalam, Cinema, Actor, Nimmi, Chalakkudy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia