ശ്രീശാന്ത് നായകനായ 'ടീം ഫൈവില്‍' നിക്കി ഗല്‍റാണി നായിക

 


(www.kvartha.com 31.03.2016) ശ്രീശാന്ത് നായകനായ മലയാള ചിത്രം 'ടീം ഫൈവില്‍' തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണി നായികയാകുന്നു. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ തല്‍വാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോപി സുന്ദറാണു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആക്ഷന്‍ ചിത്രമായതിനാല്‍ കഥാപാത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ആയോധന കല പരിശീലിക്കുന്ന തിരക്കിലാണു ശ്രീശാന്ത് ഇപ്പോള്‍.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ പ്രചാരണത്തിന്റെ തിരക്കായതോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Also Read:
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

ശ്രീശാന്ത് നായകനായ 'ടീം ഫൈവില്‍' നിക്കി ഗല്‍റാണി നായിക

Keywords:  Nikki Galnari to pair with Sreesanth, Director, Actress, Election-2016, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia