SWISS-TOWER 24/07/2023

വാര്‍ത്താസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമല്‍; ചിത്രം വൈറലായതോടെ പ്രതികരണവുമായി താരം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.03.2021) തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്. ഏതാനും ദിവസം മുന്‍പ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടയില്‍ നിന്നുള്ളൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രമായിരുന്നു അത്. വാര്‍ത്താസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമല്‍; ചിത്രം വൈറലായതോടെ പ്രതികരണവുമായി താരം
Aster mims 04/11/2022 ചിത്രം വൈറലായതോടെ നിഖിലയുടെ പേരില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രസകരമായൊരു ട്രോള്‍ പങ്കുവച്ചു. ഇപ്പോഴിതാ തന്റെ വൈറല്‍ ഫോട്ടോയിലെ നോട്ടത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില വൈറല്‍ നോട്ടത്തെക്കുറിച്ച് പറഞ്ഞത്.

അത്യാവശ്യം വായ് നോക്കുന്നയാളാണ് താനെന്നും, പക്ഷേ മമ്മൂക്കയെ വായ്‌നോക്കിയതല്ലെന്നുമാണ് നിഖില പറഞ്ഞത്. മമ്മൂക്ക സംസാരിച്ചത് ഞാന്‍ ഭയങ്കര എക്സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിലെടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ് നോട്ടം പോലെ ആയതെന്നാണ് നിഖില പറയുന്നത്.

'തിയേറ്ററില്‍ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാന്‍സ് എന്റെ അടുത്ത് വന്നു. ഞങ്ങള്‍ക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ ഫാന്‍സിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാന്‍ കണ്ണുവയ്ക്കുകയായിരുന്നില്ല,' എന്നും നിഖില വ്യക്തമാക്കി.

ഹൊറര്‍- മിസ്റ്ററി ത്രില്ലറായ 'ദി പ്രീസ്റ്റ്' മാര്‍ച്ച് 11നാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തില്‍ നിഖില വിമലും മഞ്ജുവാര്യരും ബേബി മോണിക്കയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച സിനിമയാണിത്.

Keywords:  Nikhila Vimal Opens Up About Her Viral Photo Of Looking At Mammootty, Kochi, Press meet, Actress, Mammootty, Cinema, Released, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia