Nikhila Vimal | 'ഒരു മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല'; വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ചലചിത്ര താരം നിഖില വിമൽ

 


കണ്ണൂര്‍: (www.kvartha.com) താന്‍ മുമ്പ് സംവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് തെന്നിൻഡ്യന്‍ താരവും കണ്ണൂര്‍ സ്വദേശിനിയുമായ നിഖില വിമൽ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ചു താന്‍ ഒന്നും പറഞ്ഞിട്ടില്ല. വെറുതെ വിവാദങ്ങള്‍ മാധ്യമങ്ങളാണുണ്ടാക്കിയത്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു ഒരു വാചകം മാത്രം എല്ലാവരും പ്രചരിപ്പിക്കുകയായിരുന്നു. ഈ കാര്യത്തില്‍ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ തനിക്ക് ഉത്തരവാദിത്തമില്ലെന്നും സമൂഹത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്നും നിഖില പറഞ്ഞു.

Nikhila Vimal | 'ഒരു മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല'; വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ചലചിത്ര താരം നിഖില വിമൽ

ലഹരി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. പക്ഷെ മറ്റുളളവര്‍ക്ക് ശല്യമായി കൊണ്ടു സിനിമാസെറ്റുകളില്‍ അതുവേണ്ട. ഇതുതടയുന്നതിനായി സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നും നിഖില വ്യക്തമാക്കി. അമ്മയുടെയും ഫെഫ്‌കോയുടയും അനുമതിയോടു കൂടിയാണ് ഇതു നടത്താന്‍ തീരുമാനിച്ചത്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു. പ്രസ്‌ ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ് എന്നിവര്‍ പങ്കെടുത്തു. കണ്ണൂരിലൊക്കെ മുസ്ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്ക് വിവേചനമുണ്ടെന്ന് നിഖില പറഞ്ഞുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപോർടുകൾ.

Keywords: News, Kannur, Kerala, Cinema, Press Club, Drugs, Women, Media, Report,   Nikhila Vimal clarifies her statement.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia