പഴയ പാട്ടിനു പുതിയ ഈണവും താളവും; യുട്യൂബില്‍ ഹിറ്റായി മലയാളി യുവാവിന്റെ ഗാനം
Jun 25, 2017, 15:45 IST
കാസർകോട്: (www.kvartha.com 25.06.2017) പഴയ സിനിമാ ഗാനങ്ങളെ പുതിയ ഈണവും താളവും ചേർത്ത് കോർത്തിണക്കുന്ന ട്രെൻഡ് വന്നിട്ടിപ്പോൾ നാളേറെയായി. എന്നാലിതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ് കാസര്‍കോട് ചുള്ളിക്കരയിലെ ജാസിം കൊട്ടോടി. പഴയ സിനിമാഗാനത്തിന് പുതിയ ഈണം പകര്‍ന്ന് യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗ്രാമീണ യുവാവ്.
യുട്യൂബില്‍ തന്റെ പുതിയ ഈണം ലക്ഷക്കണക്കിന് പ്രേഷകരെ സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ജാസിം. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കര്‍ണ്ണാടക സംഗീതത്തിൽ ലഭിച്ച പരിശീലനമാണ് കൊട്ടോടി ഗ്രാമത്തിലെ സംഗീത പശ്ചാത്തലമൊന്നും ഇല്ലാത്ത കുടുംബത്തില്‍ ജനിച്ച ജാസിമിന്റെ കൈമുതല്‍.
1997ൽ റിലീസ് ചെയ്ത പൂനിലാമഴ എന്ന ചിത്രത്തിന് വേണ്ടി എം ജി ശ്രീകുമാറും ചിത്രയും ആലപിച്ച് ഹിറ്റായ 'ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി' എന്ന് തുടങ്ങുന്ന ഗാനത്തിലെ ഏതാനും വരികള്‍ക്ക് പുതിയ ഈണം നൽകി പാടിയത് ജാസിം തന്നെയാണ്. ഇതുവരെ 1,794,727 പേര്‍ യുട്യൂബിലൂടെ ജാസിമിന്റെ ഗാനം കേട്ടുകഴിഞ്ഞു. ഗള്‍ഫില്‍ ബിസിനസുകാരനായ മുഹമ്മദിന്റെയും ജമീലയുടെയും മകനാണ് 23 കാരനായ ജാസിം. സംഗീതത്തില്‍ ഉന്നത പഠനമാണ് ബിരുദധാരിയായ ജാസിം ലക്ഷ്യമിടുന്നത്. കൂടുതല്‍ മലയാള ഗാനങ്ങള്‍ക്ക് പുതിയ ഈണം നൽകി പാടാനുള്ള ഒരുക്കത്തിലാണ് ജാസിം.
Summary: Adding new style in old songs is a trend in this present scenario. But from now on, Jassim Kodoti from Chullikkara, Kasargod, has gone to the hearts of the fans.This rural youth has created a wave on youtube by sung an old song with a new tune.
Keywords: Kerala, kasaragod, Song, Singer, Youth, YouTube, Cinema, Fan, Student, Malayalam, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.