Entertainment | ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
ചിത്രം ഓഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തും
തിരുവനന്തപുരം: (KVARTHA) നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയ 'ഇനിയും കാണാന്‍ വരാം' ഗാനം നജീം അർഷാദാണ് ആലപിച്ചിരിക്കുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം ചെയ്ത ചിത്രം ഓഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ മറ്റ് സാങ്കേതിക വിഭാഗങ്ങളിൽ എഡിറ്റിംഗ് നിഷാദ് യൂസഫും, മേക്കപ്പ് റോണക്‌സ് സേവ്യറും, കോസ്റ്റ്യൂംസ് മഷർ ഹംസയും ഉൾപ്പെടുന്നു. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം ആഷിഖ് എസ്, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ പ്രമേഷ്‌ദേവ് എന്നിവരും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.