തകര്‍പ്പന്‍ ഓഫറുമായി സല്‍മാന്‍ ടാക്കീസ്; കുട്ടികള്‍ക്ക് ടിക്കറ്റില്ലാതെ സിനിമ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 24.10.2016) ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ തകര്‍പ്പന്‍ ഓഫറുകളുമായി സിനിമാ മേഖലയിലും വന്‍ ഓഫറുകള്‍ എത്തിയിരിക്കുകയാണ്. സിനിമാ തിയറ്ററിലേക്ക് ആളുകളെ എത്തിക്കുന്ന സംരംഭവുമായി സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

'സല്‍മാന്‍ ടാക്കീസ്' എന്നു പേരിട്ടിരിക്കുന്ന തിയറ്ററുകളിലാണ് കുട്ടികള്‍ക്ക് സൗജന്യമായി സിനിമ കാണാനുള്ള അവസരമൊരുക്കി സല്‍മാന്‍ രംഗത്തെത്തിയത് . മുതിര്‍ന്നവര്‍ക്ക് 150 രൂപ നിരക്കിലും കുട്ടികള്‍ക്കു സൗജന്യമായും സിനിമ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന ഒറ്റ സ്‌ക്രീന്‍ തിയറ്ററുകളാണ് സല്‍മാന്‍ ടാക്കീസ് എന്ന ബ്രാന്‍ഡ് നെയിമില്‍ വരിക. ആദ്യഘട്ടങ്ങളില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ആറ് ഒറ്റ സ്‌ക്രീന്‍ തിയറ്ററുകളുമായാണ് സല്‍മാന്‍ ടാക്കീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ജനുവരിയോടെ ഉത്തര്‍ പ്രദേശിലും സല്‍മാന്‍ ടാക്കീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

നിലവിലുള്ള തിയറ്ററുകള്‍ക്ക് സല്‍മാന്‍ ടാക്കീസ് എന്ന ബ്രാന്‍ഡ് നെയിം നല്‍കുകയാണ് ചെയ്യുന്നത്. ദീപാവലിക്ക് റിലീസ് ചെയ്യുന്ന അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ശിവോയ്, കരണ്‍ജോഹറിന്റെ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്നീ സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കും.

വാരാന്ത്യങ്ങളില്‍ സിനിമയുടെ ടിക്കറ്റ് നിരക്ക് 400- 500 രൂപ വരെ വര്‍ധിപ്പിച്ച് സിനിമയുടെ കലക്ഷന്‍ വര്‍ധിപ്പിക്കുന്ന ബിസിനസ് തന്ത്രങ്ങളൊന്നുമില്ല, സല്‍മാന്‍ ടാക്കീസില്‍. ആളുകള്‍ സിനിമ കാണണം, പ്രേക്ഷകരിലേക്ക് സിനിമ എത്തണം എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ.

ബോളിവുഡിലെ ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ താരമായ സല്‍മാന്‍, സിനിമയുടെ മറ്റു
മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് നോക്കിക്കാണുന്നത്. ബജ്‌രംഗി ബായ്ജാന്‍ എന്ന സിനിമയോടെ നിര്‍മാണ രംഗത്തേക്ക് കടന്നിരുന്നു സല്‍മാന്‍ ഖാന്‍.

 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ്‌ലൈറ്റ് എന്ന പ്രണയ ചിത്രത്തിലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


തകര്‍പ്പന്‍ ഓഫറുമായി സല്‍മാന്‍ ടാക്കീസ്; കുട്ടികള്‍ക്ക് ടിക്കറ്റില്ലാതെ സിനിമ കാണാം



Keywords: Salman Khan, Ticket, Bollywood, Children, Parents, Theater, Maharashtra, Released, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script