തിരക്കഥാകൃത്തും സംവിധായികയുമായ യുവതാരം സെബ കോശി ഇനി മിഠായിത്തെരുവിലെ നായിക

 


കോഴിക്കോട്: (www.kvartha.com 17/09/2018) തിരക്കഥാകൃത്തും സംവിധായികയുമായ യുവതാരം സെബ കോശി മിഠായിത്തെരുവിലൂടെ മലയാളത്തില്‍ നായികയാകുന്നു. രതീഷ് രഘുനന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനാകുന്നത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ സെബ മറിയം കോശി മുംബൈ സുഭാഷ് ഖായി സ്‌കൂളില്‍ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയതാണ്. ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. രണ്ടു ചിത്രങ്ങളിലും സെബ തന്നെയായിരുന്നു നായിക.

മലയാളത്തില്‍ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്. മിഠായിത്തെരുവില്‍ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥകേട്ട് ഇഷ്ട്‌പെട്ടതോടെയാണ് മിഠായിത്തെരുവില്‍ നായികയാകാന്‍ തീരുമാനിച്ചത്. ബഹ്‌റൈനില്‍ ജനിച്ചുവളര്‍ന്ന സെബ മറിയം കോശി ഹൈദരാബാദിലാണ് സ്ഥിരതാമസം.

തിരക്കഥാകൃത്തും സംവിധായികയുമായ യുവതാരം സെബ കോശി ഇനി മിഠായിത്തെരുവിലെ നായിക

വന്‍ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയില്‍ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പുറമെ ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, സുരഭി, അരുണ്‍ പുനലൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മുന്‍ സ്വഭാവ നടി ഉഷയുടെ തിരിച്ചുവരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്. വളരെ പ്രധാനപ്പെട്ട വേഷമാണ് ഉഷക്ക് മിഠായിത്തെരുവില്‍. ബി ടി അനില്‍കുമാര്‍ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവരാണ്. ഛായാഗ്രഹണം സമീര്‍ ഹഖ്. സംഗീതം സുമേഷ് പരമേശ്വര്‍. എഡിറ്റര്‍ നിഷാദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Cinema, Entertainment,New face Seba Koshi leaded in Mitayitheruv 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia