അമ്മയ്ക്ക് പുതിയ ഭാരവാഹികള്‍; പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രടെറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും

 


കൊച്ചി: (www.kvartha.com 19.12.2021) താരസംഘടനയായ അമ്മയ്ക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രടെറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകള്‍ കമിറ്റിയിലുണ്ട് എന്ന പ്രത്യേകതയുണ്ട്.

അമ്മയ്ക്ക് പുതിയ ഭാരവാഹികള്‍; പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രടെറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും വിജയിച്ചെങ്കിലും ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യുടിവ് കമിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ലാലും വിജയ് ബാബുവും വിജയിച്ചു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍ കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് വിജയിച്ച മറ്റു എക്‌സിക്യുടിവ് കമിറ്റി അംഗങ്ങള്‍.

ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രടെറി ജയസൂര്യയുമാണ്. എക്സിക്യുടിവ് കമിറ്റിയിലെ 11 അംഗങ്ങളില്‍ നാല് പേര്‍ വനിതകളാണ്.

Keywords:  New bearers for AMMA; Mohanlal was elected unopposed as president and Idavela Babu as general secretary, Kochi, News, Cinema, Entertainment, Mohanlal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia