'നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം താമസിച്ചിരുന്ന ഹോടെലിൽ നിന്നും ഒളിച്ചോടുകയായിരുന്നു, സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടു'; വെളിപ്പെടുത്തലുമായി നടി നേഹ സക്‌സേന

 


ബംഗളുരു: (www.kvartha.com 02.10.2021) തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടു എന്ന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളിയായ ഒരു ഫിലിം മേകറുടെ നേതൃത്വത്തിലാണ് ആക്രമണം എന്നാണ് നടി വെളിപ്പെടുത്തിയത്.

സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും താരം അഭിമുഖത്തില്‍ നേഹ പറയുന്നു. നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം ഞാനും സഹായികളും താമസിച്ചിരുന്ന ഹോടെലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നടി തുറന്നു പറഞ്ഞു.

താരത്തിന്റെ വാക്കുകൾ:

'സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം തന്നെ സംഗതികള്‍ അത്ര സുഖകരമായി തോന്നിയില്ല. ചില ആളുകളുടെ പ്രവര്‍ത്തികളും രീതികളും എന്നെ അസ്വസ്തയാക്കി. പടത്തിന്‍റെ സ്ക്രിപ്റ്റും അത്ര മികച്ചതായിരുന്നില്ല. ചില ആവശ്യമില്ലാത്ത അടുത്ത രംഗങ്ങള്‍ കഥയ്ക്കോ, കഥപാത്രത്തിനോ ഒരു ആവശ്യവും ഇല്ലാത്തത് കുത്തികയറ്റിയിട്ടുണ്ടായിരുന്നു.

'നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം താമസിച്ചിരുന്ന ഹോടെലിൽ നിന്നും ഒളിച്ചോടുകയായിരുന്നു, സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടു'; വെളിപ്പെടുത്തലുമായി നടി നേഹ സക്‌സേന

സംവിധായകന്‍ എന്നെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു, നന്നായി സഹകരിച്ചില്ലെങ്കില്‍ നിര്‍‍മാതാവ് കോപിക്കുമെന്നും. അയാള്‍ക്ക് മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്നും. അയാളുടെ കാസിനോയില്‍ പീഡനമുറിയുണ്ടെന്നും. ഇവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുകയും ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത് എനിക്ക് ശരിക്കും ഭീതിയുണ്ടാക്കി.'

രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി ഡോറില്‍ മുട്ടുന്നത് പതിവായി. ഷൂടിംഗിനിടെ പ്രധാന നടനായി അഭിനയിച്ച സംവിധായകന്‍റെ മകന്‍ തന്നെ പടിയില്‍ നിന്നും തള്ളിയിട്ടെന്നും നേഹ ആരോപിച്ചിട്ടുണ്ട്.

Keywords:  News, Bangalore, Actress, National, India, Entertainment, Molestation attempt, Film, Cinema, Top-Headlines, Neha Saxena, Neha Saxena Reveals She Was Assaulted On The Sets Of  A Tamil Film.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia