പ്രിയാമണിയുടെ വിവാഹ നിശ്ചയ ഫോട്ടോക്ക് അശ്ലീല കമന്റുകള്‍; നടി ഫോട്ടോ പിന്‍വലിച്ചു
May 30, 2016, 11:00 IST
കൊച്ചി: (www.kvartha.com 30.05.2016) നടി പ്രിയാമണിയും കാമുകന്‍ മുസ്തഫാ രാജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങിന്റെ ഫോട്ടോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞതോടെ പ്രിയാ മണി ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തു. ഇരുവരുടേയും വിവാഹ നിശ്ചയം ബംഗളൂരുവില്‍ പ്രിയാമണിയുടെ വസതിയിലാണ് നടന്നത്.
ഇരുവരും ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകും. ചിത്രം പോസ്റ്റ് ചെയ്തയുടന്‍ നെഗറ്റീവ് കമന്റുകള്‍ ചിത്രത്തില്‍ നിറഞ്ഞു. ഇതില്‍ മനംമടുത്താണ് പ്രിയാ മണി ചിത്രം നീക്കം ചെയ്തത്.
എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് പ്രിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത് തന്റെ ജീവിതമാണെന്നും മാതാപിതാക്കളോടും പ്രതിശ്രുത വരനോടും അല്ലാതെ മറ്റാരോടും മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നും പ്രിയാ മണി പറഞ്ഞു.

Keywords: Kochi, Kerala, Priyamani, Actress, Malayalam, Tamil, Cinema, wedding, Photo, Social Network, Facebook, Comments, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.