ബോളിവുഡ് താരം അര്‍ജുന്‍ രാംപാലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ സി ബി റെയ്ഡ്
Nov 9, 2020, 13:53 IST
മുംബൈ: (www.kvartha.com 09.11.2020) ബോളിവുഡ് താരം അര്‍ജുന്‍ രാംപാലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ സി ബി(നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) റെയ്ഡ്. കാമുകി ഗബ്രിയേല ഡിമെട്രിയേഡിന്റെ സഹോദരന്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ നേരത്തെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചലച്ചിത്ര നിര്‍മാതാവ് ഫിറോസ് നാദിയദ് വാലയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ഭാര്യ ഷബാന സയീദിനെ നവംബര്‍ എട്ടിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫിറോസിന് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കി.
രണ്ട് സ്വതന്ത്ര സാക്ഷികളെ നിര്‍ത്തിയാണ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്നും 7.17.1ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല 3,58,610രൂപ പിടിച്ചെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തു.
Keywords: NCB raids actor Arjun Rampal's house in Mumbai, Mumbai, News, Cinema, Bollywood, Actor, Arrested, Raid, Trending, National.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദക്ഷിണാഫ്രിക്കന്‍ പൗരനെ നേരത്തെ എന്‍ സി ബി അറസ്റ്റ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ നേരത്തെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചലച്ചിത്ര നിര്‍മാതാവ് ഫിറോസ് നാദിയദ് വാലയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ഭാര്യ ഷബാന സയീദിനെ നവംബര്‍ എട്ടിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫിറോസിന് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസും നല്‍കി.
രണ്ട് സ്വതന്ത്ര സാക്ഷികളെ നിര്‍ത്തിയാണ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്നും 7.17.1ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല 3,58,610രൂപ പിടിച്ചെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തു.
Keywords: NCB raids actor Arjun Rampal's house in Mumbai, Mumbai, News, Cinema, Bollywood, Actor, Arrested, Raid, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.