SWISS-TOWER 24/07/2023

'മുമ്മു നിനക്ക് 4 വയസായെന്ന് നച്ചു മാമിയ്ക്ക് വിശ്വസിക്കാനാകുന്നില്ല, നീ ഇത്ര വേഗം വലുതാവാതെ'; ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05.05.2021) ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് ഹൃദ്യമായ വരികളിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മുമ്മുവിന്റെ നച്ചു മാമി. ദുല്‍ഖറിന്റെയും അമാലിന്റെയും മകള്‍ മറിയത്തിന് ബുധനാഴ്ച നാലാം പിറന്നാളാണ്. ജന്മദിനാശംസകള്‍ നേര്‍ന്ന് നസ്രിയ സോഷ്യല്‍ മീഡീയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'മുമ്മു നിനക്ക് നാല് വയസായെന്ന് നച്ചു മാമിയ്ക്ക് വിശ്വസിക്കാനാകുന്നില്ല, നീ ഇത്ര വേഗം വലുതാവാതെ' എന്നാണ് അമാലിനും മറിയത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്. കുഞ്ഞുമറിയത്തിനുള്ള പിറന്നാള്‍ ആശംസകള്‍ കൊണ്ടു നിറയുകയാണ് ചിത്രത്തിന് താഴെ.

ദുല്‍ഖറിനെപ്പോലെ മകള്‍ മറിയം അമീറ സല്‍മാനും സോഷ്യല്‍ ലോകത്ത് നിരവധി ആരാധകരുണ്ട്. മമ്മൂട്ടിയോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം ദുല്‍ഖറിന്റെ മകളോടും പ്രേക്ഷകര്‍ക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുക.

'മുമ്മു നിനക്ക് 4 വയസായെന്ന് നച്ചു മാമിയ്ക്ക് വിശ്വസിക്കാനാകുന്നില്ല, നീ ഇത്ര വേഗം വലുതാവാതെ'; ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ
കഴിഞ്ഞ പിറന്നാളിന് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ കുറിച്ചതിങ്ങനെയായിരുന്നു.

'ഞാന്‍ വലിയ കുട്ടിയായി എന്ന് നീ പറയുമ്പോഴെല്ലാം നിന്റെ പ്രായം അഭിനയിച്ച് കാണിക്കാന്‍ ഞങ്ങള്‍ എല്ലാവരും തയാറായി നിന്നിരുന്നു. നീ ശരിയായിരിക്കാം. നീ വളരെ വേഗം വളരുകയാണ്. ഇപ്പോള്‍ നീ മുഴുവന്‍ വാചകങ്ങള്‍ സംസാരിക്കാറായി. മൂന്നു വയസുള്ള നീ ഒരു വലിയ കുട്ടിയായിരിക്കുന്നു. രാജകുമാരിയെ പോലെ വേഷം ധരിച്ച്, സ്വന്തമായി കളികള്‍ കണ്ടെത്തി, ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞു തന്ന് നീയൊരു വലിയ പെണ്ണായിരിക്കുന്നു'.
Aster mims 04/11/2022

2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'

Keywords:  Nazriya Nazim wishes Dulquer Salmaan's daughter Maryam on 4th birthday. See cute pic, Kochi, News, Cinema, Actress, Birthday Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia