സംഘമിത്രയിൽ ശ്രുതി ഹാസന് പകരം നയൻതാര

 


ചെന്നൈ: (www.kvartha.com 06.06.2017) ബാഹുബലിക്ക് ശേഷം തെന്നിന്ത്യയിൽ ഒരുങ്ങുന്ന മെഗാബജറ്റ് ചിത്രം സംഘമിത്രയിൽ നയൻതാര നായികയാവും. നേരത്തേ, ശ്രുതി ഹാസനെയാണ് നായികയായി പരിഗണിച്ചിരുന്നത്. ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇറങ്ങിയതിന് ശേഷം ശ്രുതി ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. അനുഷ്കയെയും പരിഗണിച്ചെങ്കിലും നയൻസിന് നറുക്ക് വീഴുകയായിരുന്നു.

സി സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരെ നായികയാക്കണമെന്ന് ഓൺലൈൻ സർവേയും അണിയറ പ്രവർത്തകർ നടത്തി. ഈ വോട്ടെടുപ്പിലും നയൻതാരയാണ് മുന്നിലെത്തിയത്. അനുഷ്ക ഷെട്ടിയാണ് രണ്ടാമതെത്തിയത്. അനുഷ്ക ഷെട്ടി, നയൻതാര, ഹൻസിക, തമന്ന, കാജൽ അഗർവാൾ എന്നിവരാണ് സർവേ പട്ടികയിലുണ്ടായിരുന്നത്.

ജയം രവിയും ആര്യയുമാണ് തെൻട്രൽ ഫിലിംസിന്റെ ബാനറിൽ സുന്ദർ സി ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായില്ലെന്നും കൃത്യമായ പ്ലാനിംഗ് ഇല്ലെന്നും ചണ്ടിക്കാട്ടിയാണ് ശ്രുതി ചിത്രത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ ശ്രുതി ആശയക്കുഴപ്പം കാരണം പിൻമാറിയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
സംഘമിത്രയിൽ ശ്രുതി ഹാസന് പകരം നയൻതാര

ആറഡുഗുള ബുള്ളറ്റ് ആണ് നയൻസിന്റേതായി ഉടൻ റിലീസാകുന്ന ചിത്രം. ഇമൈക്കാ നൊടികൾ, കൊലെയുതിർ കാലം, ആരം, വേലൈക്കാരൻ എന്നീ ചിത്രങ്ങൾ നയൻസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാഷ്മോര എന്ന ചിത്രത്തിൽ രത്ന മഹാദേവി എന്ന രാജകുമാരിയായി അഭിനയിച്ച് തകർത്തയാളാണ് നയൻതാര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: In a surprising turn of events, Shruti Haasan announced this week that she had opted out of the mega budget film – Sangamithra. Helmed by Sundar C, Shruti Haasan was to play the lead warrior princess but unfortunately that went kaput.Nayanthara has BEAT them all to become the top contender. Fans want the veteran actress to play the central character.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia