വിഘ്‌നേഷുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 21.10.2016) തെന്നിന്ത്യന്‍ താരറാണി നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷും തമ്മിലുള്ള വിവാഹം അടുത്തുതന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വിവാഹം അടുത്തവര്‍ഷം ആദ്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

സംവിധായകന്‍ വിഘ്‌നേഷുമായി നയന്‍സ് പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. ഇതില്‍ പലതും നയന്‍സ് തന്നെയാണ് പുറത്തുവിട്ടിരുന്നത്.

ഇപ്പോള്‍ ഇരുവരും ഓരോ ചിത്രങ്ങള്‍ ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തി നായകനായ കഷ്‌മോരയാണ് നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയനസിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ചിത്രമാണ് നാനും റൗഡി താന്‍.

തങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്ന പ്രണയ ഗോസിപ്പുകള്‍ തള്ളിക്കളയാതിരുന്ന ഇരുവരും ചലച്ചിത്ര അവാര്‍ഡ് നിശകളിലും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ഓണത്തിന് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് നയന്‍താര മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

വിഘ്‌നേഷുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍

Keywords:  Nayanthara to marry Vignesh Shivan soon , Chennai, Onam, Report, Gossip, Director, Award, Cinema, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia