Nayanthara- Vignesh Shivan | 'വയറുനിറച്ച് കഴിക്കാനുള്ള സമയം, ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം; നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് വിഗ് നേശ് ശിവന്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
May 24, 2022, 16:29 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ താരജോഡികളായ വിഗ്‌നേഷ് ശിവനും നയന്‍താരയും ഉടന്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കയാണ് വിഗ്നേശ്. ഇതിനു മുമ്പും ഇരുവരുടേയും പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
ഇത്തവണ നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോയാണ് വിഗ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണം വാരി തരട്ടേ എന്നു ചോദിച്ചപ്പോള്‍ നയന്‍താര നാണത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍.
ഈ വീഡിയോക്കൊപ്പം മനോഹരമായ ഒരു കുറിപ്പും വിഗ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്. 'വയറുനിറച്ച് ഭക്ഷണം കഴിക്കാനുള്ള സമയം. ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. ഒരു പ്രിയപ്പെട്ട സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം റെസ്റ്റോറന്റുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം' എന്നും വിഗ്‌നേഷ് ശിവന്‍ കുറിച്ചു.
ഇരുവരുടേയും വിവാഹം ജൂണ്‍ ഒമ്പതിന് നടന്നേക്കുമെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു, തിരുപ്പതിയില്‍വെച്ചാകും വിവാഹം. റിസപ്ഷന്‍ മാലിദ്വീപിലായിരിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
വിഗ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് പ്രണയം തുടങ്ങുന്നത്. ഈ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.