നയന്‍താര നായികയായെത്തുന്ന ഭക്തിചിത്രമായ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്; പ്രദര്‍ശനം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക്
Oct 24, 2020, 11:33 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 24.10.2020) നയന്‍താര നായികയായെത്തുന്ന ഭക്തിചിത്രമായ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സംവിധായകനായ ആര്‍ ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിടുന്നത്. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രത്തിനായി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.
ഇശാരി ഗണേഷാണ് നിര്‍മാണം. സ്റ്റാര്‍ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍
இந்த வருஷம் தீபாவளிக்கு மூக்குத்தி அம்மன் வருகிறாள்..! 🙏#MookuthiAmman #DiwaliRelease on Disney Plus Hotstar Vip..! ❤️ pic.twitter.com/Vefv0NPhHl
— RJ Balaji (@RJ_Balaji) October 23, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

