നയന്‍താരയെ ധനുഷ് അവാര്‍ഡ് നിശയില്‍ ഒഴിവാക്കിയത് മന:പൂര്‍വമോ? പൊതുവേദിയില്‍ നയന്‍താര കണക്കുതീര്‍ത്തു

 


(www.kvartha.com 20.06.2016) മന: പൂര്‍വം തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പൊതുവേദിയില്‍ ധനുഷിനെ വിമര്‍ശിച്ച് നയന്‍താര. 63- ാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് സംഭവം. ഫിലിംഫെയറില്‍ മികച്ച തമിഴ്ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് കാക്ക മുട്ടൈ എന്ന സിനിമയ്ക്കായിരുന്നു.

സിനിമയുടെ നിര്‍മാതാവായ ധനുഷ് ആണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നതിനിടെ ചിത്രത്തിലെ നായികയായ ഐശ്വര്യ രാജേഷിനെ കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് നയന്‍സിനെ ചൊടിപ്പിച്ചത്.

ഐശ്വര്യ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചതെന്നും അന്താരാഷ്ട്രപ്രശംസ വരെപിടിച്ചു പറ്റിയെന്നുമായിരുന്നു നായികയെ കുറിച്ച് ധനുഷ് പറഞ്ഞത്.
ഫിലിം ഫെയറില്‍ തമിഴിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നയന്‍സും എത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍സിന് പുരസ്‌ക്കാരം ലഭിച്ചത്. ഈ സിനിമയും ധനുഷ് തന്നെയാണ് നിര്‍മിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയ നയന്‍സ് ധനുഷിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. 

'നാനും റൗഡി താനിലെ തന്റെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, താങ്കള്‍ എന്നോട് ക്ഷമിക്കണം.' എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നയന്‍താര പറഞ്ഞത്. ഈ അവാര്‍ഡ് വിഘ്‌നേശ് ശിവന് സമര്‍പ്പിക്കുന്നുവെന്നും നയന്‍താര പറഞ്ഞു. എന്നാല്‍ നയന്‍താരയുടെ ഈ വിമര്‍ശനം കേള്‍ക്കാന്‍ സദസില്‍ ധനുഷ് ഉണ്ടായിരുന്നില്ല. അതിനുമുമ്പേ ധനുഷ് സ്ഥലം വിട്ടിരുന്നു.

നയന്‍താരയുടെ കാമുകനെന്ന് ഗോസിപ്പുള്ള വിഘ്‌നേശ് ശിവനാണ് നാനും റൗഡി താന്‍ സംവിധാനം ചെയ്തത്. സിനിമയുടെ ചിത്രീകരണം നീണ്ടുപോയത് മൂലം നിര്‍മാതാവായ ധനുഷിന് കനത്ത നഷ്ടം സംഭവിച്ചിരുന്നു. ഇതിന്റെ പേരില്‍ വിഘ്‌നേശിനെതിരെ ധനുഷ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു. പിന്നീട് നഷ്ടം വന്ന തുക ധനുഷിന് തിരികെ നല്‍കിയത് നയന്‍താരയാണ് .

നയന്‍താരയെ ധനുഷ് അവാര്‍ഡ് നിശയില്‍ ഒഴിവാക്കിയത് മന:പൂര്‍വമോ? പൊതുവേദിയില്‍ നയന്‍താര കണക്കുതീര്‍ത്തു

Also Read:
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

Keywords:  Nayanthara mock Danush in public, Producer, Criticism, Cinema, Entertainment, Award, Actress, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia