വിഘ്‌നേഷിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം നയന്‍താര
Aug 17, 2021, 17:43 IST
ചെന്നൈ: (www.kvartha.com 17.08.2021) സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ്. ആരാധകര്‍ ഏറെക്കാലമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. നയന്‍താര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.
ശനിയാഴ്ച വിജയ് ടിവിയില്‍ ദിവ്യദര്‍ശിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വാര്‍ത്ത സ്ഥിരീകരിച്ചത്. വിവാഹനിശ്ചയ മോതിരവും കാണിച്ചു. എന്നാല്‍ എന്നാണ് വിവാഹമെന്നു താരം വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് വിഘ്‌നേശ് ശിവന്‍ നയന്‍താര മോതിരം അണിഞ്ഞുനില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അത് വിവാഹ നിശ്ചയ മോതിരമാണെന്ന് ആരാധകര്‍ കരുതിയെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നയന്‍താരയും വിഘ്‌നേശ് ശിവനും പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം പ്രണയമാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ നിര്‍മിക്കാനും തുടങ്ങി. അവധിദിനങ്ങള്‍ ആഘോഷമാക്കി മാറ്റാന്‍ ഇരുവരും ഒരുമിച്ച് വിദേശ യാത്രകള്‍ നടത്താറുണ്ട്. വിശേഷ ദിവസങ്ങളിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്യാറുണ്ട്.
നയന്‍ താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രികണ്‍ എന്ന ചിത്രം നിര്‍മിച്ചത് വിഘ്‌നേഷാണ്. നെട്രികണ്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് വിജയ് ടിവിയില്‍ അഭിമുഖത്തിനെത്തിയത്. അവിടെ വച്ച് പിതാവിനെ കുറിച്ച് പറയുന്നതിനിടെ നടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കുറച്ചു നാള്‍ മുന്‍പ് വിഗ്‌നേഷും നയന്‍താരയും സ്വകാര്യ വിമാനത്തില്‍ കൊച്ചിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചിരുന്നു.
സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ് നയന്‍താരയുടെ പുതിയ അഭിമുഖം. വിഘ്‌നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. വിഘ്‌നേഷിന്റെ എല്ലാ കാര്യവും ഇഷ്ടമാണെന്ന് പറഞ്ഞ താരം തനിക്ക് അദ്ദേഹത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകാറുണ്ടെന്നും പറഞ്ഞു. ഒരു കാര്യത്തിലും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, അദ്ദേഹം വീട്ടുകാരേയും നന്നായി നോക്കുന്ന ആളാണെന്നും നയന്‍താര പറഞ്ഞു. ഏത് കാര്യത്തിലും എപ്പോഴും തന്നെ പിന്തുണച്ച് കൂടെയുണ്ടാവാറുണ്ട്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണെന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.
Keywords: Nayanthara makes her relationship with fiancé Vignesh Shivan official!, Chennai, News, Cinema, Entertainment, Actress, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.