Surrogacy Issue | വാടക ഗര്‍ഭധാരണത്തില്‍ വന്‍ ട്വിസ്റ്റ്; വിവാഹം 6 വര്‍ഷം മുന്‍പ് രെജിസ്റ്റര്‍ ചെയ്തു; ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി; 'ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവായ മലയാളി യുവതി'

 



ചെന്നൈ: (www.kvartha.com) സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ചയ്ക്കിടയാക്കിയ നയന്‍താര - വിഘ്‌നേഷ് ശിവന്‍ താരദമ്പതികളുടെ വാടക ഗര്‍ഭധാരണത്തില്‍ വന്‍ ട്വിസ്റ്റ്. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍. 

ആറ് വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം രെജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ അറിയിച്ചു. വിവാഹ രെജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പിച്ചിട്ടുണ്ട്. 

ഒരുമിച്ചു ജീവിച്ചിരുന്ന (ലിവിങ് ടുഗെദര്‍) ഇരുവരും ഈ ജൂണ്‍ ഒന്‍പതിന് നടന്ന വിപുലമായ ചടങ്ങില്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു. എന്നാല്‍, 2016ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

ജൂണിലെ വിവാഹം കഴിഞ്ഞ് നാല് മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വാടകഗര്‍ഭധാരണ (സറഗസി) ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം ഉയര്‍ന്നത്. 

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഇത് താര ദമ്പതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്, വാടകഗര്‍ഭധാരണത്തിനുള്ള നിയമങ്ങള്‍ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണ് വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും താരദമ്പതികളുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Surrogacy Issue | വാടക ഗര്‍ഭധാരണത്തില്‍ വന്‍ ട്വിസ്റ്റ്; വിവാഹം 6 വര്‍ഷം മുന്‍പ് രെജിസ്റ്റര്‍ ചെയ്തു; ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി; 'ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവായ മലയാളി യുവതി'


അതിനിടെ, താരദമ്പതികള്‍ക്ക് വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവായ ദുബൈയില്‍ താമസിക്കുന്ന മലയാളി യുവതിയാണെന്ന് റിപോര്‍ട്. നയന്‍താരയുടെ ദുബൈയിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പറയുന്നു. വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്ക് മറുപടിയായി താരങ്ങള്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ഈ റിപോര്‍ടും പുറത്തുവന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനികില്‍ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്ത് വന്നിരുന്നു. 

Surrogacy Issue | വാടക ഗര്‍ഭധാരണത്തില്‍ വന്‍ ട്വിസ്റ്റ്; വിവാഹം 6 വര്‍ഷം മുന്‍പ് രെജിസ്റ്റര്‍ ചെയ്തു; ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി; 'ഗര്‍ഭം ധരിച്ചത് നയന്‍താരയുടെ ബന്ധുവായ മലയാളി യുവതി'


Keywords:  News,National,India,chennai,Tamilnadu,Health,Actress,Actor,Entertainment,Cinema,Top-Headlines,Trending,Controversy,Social-Media, Nayanthara got married years back - Surprise twist to surrogacy issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia