പ്രൈവറ്റ് ജെറ്റില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും കൊച്ചിയിലെത്തി; വിമാനത്തില്‍ നിന്നും കാമുകന്റെ കൈപിടിച്ച് താരം ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോര്‍ത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങള്‍ വൈറല്‍
Jun 17, 2021, 17:55 IST
കൊച്ചി: (www.kvartha.com 17.06.2021) നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്.
ഒലീവ് ഗ്രീന്‍ ടോപും ബ്ലൂ ഡെനിം ജീന്‍സുമാണ് നയന്‍താരയുടെ വേഷം. ബ്ലാക് ടീ ഷര്‍ടും ഗ്രേ ഷര്‍ടും ബ്ലാക് ജീന്‍സും ധരിച്ച് കാഷ്വല്‍ ലുകിലാണ് വിഘ്‌നേഷ്. വിമാനത്തില്‍ നിന്നും വിഘ്‌നേഷിന്റെ കൈപിടിച്ച് നയന്‍താര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോര്‍ത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.
നയന്‍താരയും വിഘ്‌നേഷും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപോര്‍ടുകള്‍ വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് ഇരുവരും തമ്മിലുളള വിവാഹത്തിനായി. നയന്‍താരയോ വിഘ്‌നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല.
അടുത്തിടെ തമിഴ് വെബ് സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോകസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.
മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.' വിഘ്‌നേശ് ശിവന്‍ പറഞ്ഞു.
വിഘ്‌നേഷിനൊപ്പം കൊച്ചി വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തു വന്നത്. നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നാണ് അനൗദ്യോഗിക വിവരം. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നും റിപോര്‍ടുണ്ട്.
ഒലീവ് ഗ്രീന്‍ ടോപും ബ്ലൂ ഡെനിം ജീന്‍സുമാണ് നയന്‍താരയുടെ വേഷം. ബ്ലാക് ടീ ഷര്‍ടും ഗ്രേ ഷര്‍ടും ബ്ലാക് ജീന്‍സും ധരിച്ച് കാഷ്വല്‍ ലുകിലാണ് വിഘ്‌നേഷ്. വിമാനത്തില്‍ നിന്നും വിഘ്‌നേഷിന്റെ കൈപിടിച്ച് നയന്‍താര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോര്‍ത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.
നയന്‍താരയും വിഘ്‌നേഷും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം സംബന്ധിച്ച റിപോര്‍ടുകള്‍ വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുകയാണ് ഇരുവരും തമ്മിലുളള വിവാഹത്തിനായി. നയന്‍താരയോ വിഘ്‌നേഷോ അവരുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമായി സംസാരിക്കാറില്ല.
അടുത്തിടെ തമിഴ് വെബ് സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോകസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.
മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.' വിഘ്‌നേശ് ശിവന്‍ പറഞ്ഞു.
Keywords: Nayanthara, boyfriend Vignesh Shivan fly to Kochi in a private jet, see pics, Kochi, News, Cinema, Actress, Nayan Thara, Airport, Social Media, Kerala.#Cochin 🛩💝 pic.twitter.com/Nudx1iySwT
— Nayanthara✨ (@NayantharaU) June 16, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.