Nayanthara & Vignesh Shivan | കാത്തിരുന്ന കല്യാണമെത്തി; നയന്‍താരയും വിഘ്നേഷ് ശിവനും ജൂണില്‍ തിരുപ്പതിയില്‍ വിവാഹിതരാകും
May 7, 2022, 17:27 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ സിനിമയിലെ താരജോഡികളായ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍ വച്ച് വിഘ്‌നേഷും- നയന്‍താര വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. വിവാഹ ചടങ്ങില്‍ ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കും.
മാലിദ്വീപില്‍ വച്ച് സുഹൃത്തുകള്‍ക്കും സിനിമരംഗത്തെ സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹ റിസപ്ഷന്‍ നടക്കുമെന്നും റിപോര്‍ടുകളുണ്ട്. തമിഴ് മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാന്‍ ചെയ്ത നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും സമാന്തയും അഭിനയിച്ച 'കതുവാക്കുള്ള രണ്ടു കാതല്‍' എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രികറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.