SWISS-TOWER 24/07/2023

Christmas celebrate | ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

 


ചെന്നൈ: (www.kvartha.com) ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷിച്ച് താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. വാടക ഗര്‍ഭധാരണമായിരുന്നു.
Aster mims 04/11/2022

Christmas celebrate | ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

ചിത്രത്തില്‍, നയന്‍താര ഒരു മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്നതും വിഘ്‌നേഷ് രണ്ടാമത്തെ കുഞ്ഞിനെ എടുത്തിരിക്കുന്നതും കാണാം. 'ഉയിര്‍, ഉലകം, നയന്‍, വിക്കി ആന്‍ഡ് കുടുംബം നിങ്ങള്‍ക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്‌നേഹം! നിങ്ങള്‍ എപ്പോഴും സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ.'ചിത്രം പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

താനൊരു അച്ഛനായി എന്നത് തനിക്ക് ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്‌നേഷ് പറഞ്ഞത്.

'ഞാന്‍ ഇപ്പോള്‍ ഒരു അച്ഛനാണ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല. ഞാന്‍ അവരോടൊപ്പം നല്ല സന്തോഷം അനുഭവിച്ചറിയുന്നു, ഇപ്പോള്‍ അവരോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുന്നു. എനിക്ക് അനുഭവിക്കാന്‍ കഴിയുന്നത് ദൈവത്തില്‍ നിന്നുള്ള അപാരമായ അനുഗ്രഹങ്ങള്‍ ആണ്, അതുകൊണ്ടാണ് ഞാന്‍ ഒരുപാട് പ്രാര്‍ഥിക്കുന്നത്. എന്റെ ജീവിതത്തില്‍ എനിക്കുള്ളതും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതുമായ എല്ലാത്തിനും ഞാന്‍ ശരിക്കും അനുഗ്രഹീതനായി തോന്നുന്നു'. വിഘ്‌നേഷ് അഭിമുഖത്തിനിടെ പറഞ്ഞു.

Keywords: Nayanthara and Vignesh Shivan celebrate first Christmas with their twins, Chennai, News, Cinema, Actress, Nayan Thara, Christmas, Celebration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia