SWISS-TOWER 24/07/2023

നയന്‍സിന്റെ ഓണാഘോഷം വിഘ്‌നേശിനൊപ്പം; വൈറലായി സെല്‍ഫി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 17.09.2016) തെന്നിന്ത്യന്‍ താരം നയന്‍സിന്റെ ഓണാഘോഷം തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനൊപ്പം. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തയോട് ഇരുവരും അനുകൂല നിലപാടല്ല സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് വാര്‍ത്ത ശരിവയ്ക്കുന്ന രീതിയില്‍ പുതിയ സെല്‍ഫി.

തിരുവോണനാളില്‍ ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇരുവരുടെയും പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കസവ് സാരിയുടുത്ത് തനി കേരളീയ സുന്ദരിയായിട്ടാണ് നയന്‍താരയുടെ ഓണാഘോഷം.

തിരുവോണദിവസം വിഘ്‌നേഷ് ആണ് ആദ്യം ട്വിറ്ററില്‍ സെല്‍ഫി പോസ്റ്റ് ചെയ്തത്. പിന്നീട് നയന്‍താരയുടെ ഫാന്‍ പേജില്‍ ഇരുവരും ഓണം ആഘോഷിക്കുന്ന മറ്റുചിത്രങ്ങളും വന്നുതുടങ്ങി. ഓണാഘോഷത്തിന് വേണ്ടി നയന്‍താര കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് വിഘ്‌നേശും നയന്‍സിനൊപ്പം എത്തി.

നേരത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലേക്ക് ഇരുവരും ഒരുമിച്ച് പോയതും ഏറെ വാര്‍ത്തയായിരുന്നു. സിംഗപ്പൂരില്‍ നടന്ന സൈമാ അവാര്‍ഡ്‌സിലും തീവ്രപ്രണയം വ്യക്തമാക്കുന്ന രീതിയിലായിരുന്നു നയന്‍സിന്റെയും വിഘ്‌നേശിന്റെയും പ്രകടനം. വിഗ്‌നേഷിനൊപ്പം സിംഗപ്പൂരിലെത്തിയ നയന്‍താര അവാര്‍ഡ് നിശയിലുടനീളം വിഘ്‌നേശിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു.

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് വിഘ്‌നേശില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കണമെന്നാണ് ആഗ്രഹമെന്ന് നയന്‍സ് അറിയിച്ചിരുന്നു. വേദിയില്‍ പുരസ്‌കാരദാനത്തിനെത്തിയവരോട് ക്ഷമാപണം നടത്തി വിഘ്‌നേശിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

നയന്‍സിന്റെ ഓണാഘോഷം വിഘ്‌നേശിനൊപ്പം; വൈറലായി സെല്‍ഫി


Keywords:  Nayantara's Onam Selfie With Her Boyfriend Goes Viral, Twitter, post, Photo, Kochi, House, Award, Singapore, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia