ഇനി ഞാന്‍ ആലിയയല്ല, എന്റെ യഥാര്‍ഥ പേരിലേക്ക് മടങ്ങിപ്പോകുന്നു, അഞ്ജലി കിഷോര്‍ സിംഗ്; വികാരഭരിതയായി നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ

 


ലഖ്‌നൗ: (www.kvartha.com 19.05.2020) ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ. ഈ ബന്ധമിനിയും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഏറെ നാളായി താന്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുകയാണെന്നും ആലിയ പറയുന്നു.

'ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. അതൊന്നും പൊതുജനങ്ങളോട് പറയാന്‍ എനിക്ക് താല്‍പര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാന്‍ ആലിയയല്ല, എന്റെ യഥാര്‍ഥ പേരിലേക്ക് മടങ്ങിപ്പോകുന്നു, അഞ്ജലി കിഷോര്‍ സിംഗ്'- അവര്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇനി ഞാന്‍ ആലിയയല്ല, എന്റെ യഥാര്‍ഥ പേരിലേക്ക് മടങ്ങിപ്പോകുന്നു, അഞ്ജലി കിഷോര്‍ സിംഗ്; വികാരഭരിതയായി നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ

നവാസുദ്ദീന്‍ സിദ്ധിഖിയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതിലേറ്റവും വിവാദമായത് മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധത്തെക്കുറിച്ചും നവാസുദ്ധീന്‍ തന്റെ ആത്മകഥ 'ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി'ല്‍ പറഞ്ഞ കാര്യങ്ങളായിരുന്നു.

ഇരുവരും തമ്മിലുള്ള സൗഹൃദം വളര്‍ന്ന് ശാരീരികബന്ധം വരെ എത്തിയതും താനും മറ്റൊരു ജൂത പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം നിഹാരിക കണ്ടുപിടിച്ചതും തന്റെ പേരില്‍ ഈ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവള്‍ക്ക് നിഹാരിക മെയില്‍ അയച്ചതുമെല്ലാം ആത്മകഥയിലൂടെ നവാസ് പരസ്യമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലം പച്ചക്കള്ളമാണെന്നും പുസ്തകം വിറ്റുപോകണമെന്ന ഉദ്ദേശത്തില്‍ നവാസ് വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും തുറന്ന് പറഞ്ഞ് നിഹാരിക രംഗത്തെത്തി.

'മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ബന്ധമേ ഞാനും നവാസും തമ്മില്‍ ഉണ്ടായിരുന്നുള്ളു. മിസ് ലൗലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തുടങ്ങി കുറച്ച് മാസങ്ങള്‍ മാത്രം നീണ്ടു നിന്ന ബന്ധം. എന്നാല്‍ ഇന്ന് എന്നെ മെഴുകുതിരികളും, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവുമായി അയാളെ വശീകരിച്ച് കിടപ്പറ വരെ എത്തിച്ച ഒരുവളായും വെറിപിടിച്ച് അയാളെ വിളിച്ച് ശല്യം ചെയ്യുകയും അയാളുടെ മറ്റു കാമുകിമാര്‍ക്ക് അയാളുടെ പേരില്‍ സന്ദേശങ്ങള്‍ അയക്കുന്ന ഒരുവളായും ചിത്രീകരിച്ചപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത്. അയാള്‍ക്ക് ആ പുസ്തകം വില്‍ക്കണം, അതിനായി സ്ത്രീകളെ അപമാനിക്കാനും അവഹേളിക്കാനും മടിയില്ല.

ക്ഷണികമായ ബന്ധങ്ങളെകുറിച്ച് കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് അയാള്‍ ചെയ്തത്. അയാള്‍ എഴുതിക്കൂട്ടിയിരിക്കുന്നതൊന്നും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. നവാസിന്റെ ഈയൊരു സ്വഭാവം തന്നെയാണ് അയാളുമായുള്ള ബന്ധം ഞാന്‍ അവസാനിപ്പിച്ചതിന് പ്രധാന കാരണം. പക്ഷെ അയാള്‍ വളരെ നല്ലൊരു അഭിനേതാവാണ്. അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ആ അഭിനയമികവ് സ്‌ക്രീനില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു. എന്നാലും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു- നിഹാരിക അന്ന് പറഞ്ഞു.

സ്ത്രീകളായ സഹപ്രവര്‍ത്തകരുമായി നവാസുദ്ദീന്‍ സിദ്ധിഖിയ്ക്ക് ബന്ധമുണ്ടായിരുന്നതാണ് വിവാഹമോചനത്തിലേക്ക് അഞ്ജലിയെ കൊണ്ടെത്തിച്ചതെന്നും സൂചനകളുണ്ട്. അഞ്ജലിയുമായുള്ള ബന്ധത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയ്ക്ക് രണ്ട് മക്കളുണ്ട്. ഷോര സിദ്ദിഖി, യാനി സിദ്ധിഖി എന്നാണ് കുട്ടികളുടെ പേര്.

അതേസമയം അധികാരികളുടെ അനുമതി വാങ്ങി മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയോടും കുടുംബത്തോടും പതിനാല് ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നവാസുദ്ദീന്‍ സിദ്ധിഖി കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം യുപിയിലെ ബുദ്ധാനയിലെ കുടുംബവീട്ടില്‍ എത്തിയത്.

Keywords:  News, National, India, Lucknow, Bollywood, Divorce, Wife, Entertainment, Bollywood, Cinema, Gossip, Nawazuddin Siddiqui's Wife Anjali Siddiqui Send Divorce Notice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia