കൊച്ചി: (www.kvartha.com 17.08.2021) പുത്തന്‍ മേക്കോവറില്‍ തിളങ്ങി ഫോടോഷൂടുമായി നവ്യ നായര്‍. ദൃശ്യം 2 കന്നഡ റീമേക്കിന്റെ തിരക്കിലാണ് നവ്യ ഇപ്പോള്‍. അതിനിടെയാണ് താരത്തിന്റെ പുതിയ ലുകിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രങ്ങള്‍ ഏറ്റെടുത്തത്.
സ്നേഹം, സന്തോഷം സമാധാനം എന്ന ഹാഷ് ടാഗുകളിലാണ് നടി തന്റെ ഫോടോ പങ്കുവച്ചത്. കറുപ്പും പിങ്കും ഇടകലര്‍ന്ന ടോപും, ബ്ലാക് പാന്റുമിട്ട് അടിപൊളി ലുകിലാണ് താരത്തിന്റെ ഫോടോ ഷൂട്. അതിന് അനുയോജ്യമായ ഷൂസും ധരിച്ചിട്ടുണ്ട്.
2014-ലായിരുന്നു ദൃശ്യം കന്നഡയിലേക്ക് റീമേക് ചെയ്തത്. മലയാളത്തില്‍ മീന ചെയ്ത 'റാണി' എന്ന കഥാപാത്രം 'സീത' എന്ന പേരില്‍ നവ്യ നായര്‍ ആയിരുന്നു ചെയ്തത്.
വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടികളിലെല്ലാം നടി സജീവമാണ്.
Keywords: Navya Nair photo shoot goes viral, Kochi, News, Social Media, Actress, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.