SWISS-TOWER 24/07/2023

'ആനന്ദലബ്ധിക്കിനി എന്തു വേണം'; ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങവെ കൂട്ടുകാരെ കണ്ട സന്തോഷത്തില്‍ നവ്യ

 




കൊച്ചി: (www.kvartha.com 03.11.2020) ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. ഇപ്പോഴിതാ സുഹൃത്തുകളെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നവ്യ. ഒരുത്തി സിനിമയുടെ ഭാഗമായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് നവ്യ സുഹൃത്തുക്കളെ കാണ്ടത്.
Aster mims 04/11/2022

'ആനന്ദലബ്ധിക്കിനി എന്തു വേണം'; ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങവെ കൂട്ടുകാരെ കണ്ട സന്തോഷത്തില്‍ നവ്യ


റിമ കല്ലിങ്കലിനും രമ്യ നമ്പീശനും ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഹൃദ്യമായ കുറിപ്പും താരം പങ്കുവയ്ക്കുന്നു. ഏറെ അപ്രതീക്ഷിതമായിരുന്നു ഈ കൂടിക്കാഴ്ച എന്നും ഇതില്‍പ്പരം സന്തോഷം എന്താണെന്നുമാണ് നവ്യ കുറിച്ചിരിക്കുന്നത്.

നവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്,

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തി , ഒപ്പം സംവിധായകന്‍ വികെപിയും .. ഞങ്ങള്‍ പുറത്തു സംസാരിച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് വികെപിയെ കാണാന്‍ ഷബ്ന എത്തി (വികെപിയുടെ മകളുടെ ചിത്രത്തില്‍ അവളാണ് സ്‌ക്രീന്‍പ്ലേയ് ) അവളില്‍ നിന്ന് റിമ സംവിധായക പരിവേഷത്തില്‍ അവിടെ ഉണ്ടെന്നറിഞ്ഞു ........... അവളേ ഫോണില്‍ വിളിച്ചു മുഖം കാണിക്കാന്‍ ആഗ്രഹം പറഞ്ഞു.. അവള്‍ മെല്ലെ ഡബ്ബിങ് സൂട്ടില്‍ നിന്നും പുറത്തേക്കു.. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും, ആനന്ദലബ്ധിക്കിനി എന്തു വേണ്ടു, പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം, കാലങ്ങള്‍ക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓര്‍മ്മ ചിത്രമെടുത്തു പോരുമ്പോള്‍.. ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവള്‍ പറന്നു വന്നു.. അങ്ങനെ ഒരു ചെറിയ സന്തോഷം..

@rimakallingal എന്നെ കാനഡയില്‍ സഹിച്ച സഹയാത്രിക, @ramyanambessan കൂട്ടത്തിലെ പാട്ടുകാരി, ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാന്‍ വ്യഥാ ശ്രമം നടത്തിയിരുന്നു.

View this post on Instagram

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും ..ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് )അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു ................അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ,ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം .. @rimakallingal എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക , @ramyanambessan കൂട്ടത്തിലെ പാട്ടുകാരി , ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു 😂 @mohammed_shabna എന്റെ ഡാൻസ് മേറ്റ് ..

A post shared by Navya Nair (@navyanair143) on

Keywords:  News, Kerala, State, Kochi, Entertainment, Cinema, Social Network, Actress, Instagram, Photo, Navya Nair Instagram post about her friends
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia