തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടനാണെന്ന് നവ്യാ നായര്‍
Oct 5, 2016, 12:30 IST
(www.kvartha.com 05.10.2016) തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടനാണെന്ന് നവ്യാ നായര്‍. 2001ല്‍ ഇഷ്ടം എന്ന സിബി മലയില്‍ ചിത്രത്തിലൂടെയാണ് നവ്യ ചലച്ചിത്രരംഗത്തെത്തിയത്. താന്‍ സിനിമയില്‍ എത്താന്‍ കാരണം തന്നെ ദിലീപേട്ടനാണെന്ന് നവ്യ പറയുന്നു. അദ്ദേഹമാണ് തന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അല്ലായിരുന്നെങ്കില്‍ തന്റെ ഭാവി എന്താകുമായിരുന്നുവെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞു.
താന്‍ അഭിനയിച്ച ഒരു സിഡി കണ്ടാണ് ഇഷ്ടത്തിലേക്ക് സെലക്ട് ചെയ്യാന്‍ ദിലീപേട്ടന്‍ ഓകെ പറഞ്ഞത്. ആ ഓകെയാണ് സിനിമയില്‍ ഇത്ര നല്ല ഒരു തുടക്കം കിട്ടാന്‍ തന്നെ സഹായിച്ചത്. അന്ന് ദിലീപേട്ടന്‍ നോ പറഞ്ഞിരുന്നുവെങ്കില്‍ ഇത്രയും നല്ല തുടക്കം തനിക്ക് ലഭിക്കില്ലായിരുന്നുവെന്നും നവ്യ പറയുന്നു. ഇഷ്ടത്തിനു ശേഷം മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ ദിലീപിനൊപ്പം അഭിനയിച്ചു.
2001 മുതല്‍ 2010 വരെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നവ്യ. നന്ദനത്തിലെ
അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. തമിഴിലും തെലുങ്കിലും അഭിനയിച്ചു.
താന്‍ അഭിനയിച്ച ഒരു സിഡി കണ്ടാണ് ഇഷ്ടത്തിലേക്ക് സെലക്ട് ചെയ്യാന്‍ ദിലീപേട്ടന്‍ ഓകെ പറഞ്ഞത്. ആ ഓകെയാണ് സിനിമയില്‍ ഇത്ര നല്ല ഒരു തുടക്കം കിട്ടാന്‍ തന്നെ സഹായിച്ചത്. അന്ന് ദിലീപേട്ടന്‍ നോ പറഞ്ഞിരുന്നുവെങ്കില്‍ ഇത്രയും നല്ല തുടക്കം തനിക്ക് ലഭിക്കില്ലായിരുന്നുവെന്നും നവ്യ പറയുന്നു. ഇഷ്ടത്തിനു ശേഷം മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ ദിലീപിനൊപ്പം അഭിനയിച്ചു.
2001 മുതല്‍ 2010 വരെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നവ്യ. നന്ദനത്തിലെ
2010ല്‍ സന്തോഷ് മേനോനുമായുള്ള വിവാഹത്തോടെ സിനിമാവേദി വിട്ടു. നല്ല വേഷം കിട്ടിയാല്‍ തുടര്‍ന്ന് അഭിനയിക്കും എന്നു പറഞ്ഞ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. പിന്നീട് ദൃശ്യം എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലും അഭിനയിച്ചു. ഇപ്പോള്‍ നൃത്തവുമായി മുന്നോട്ട് പോകുകയാണ് നവ്യ .
Keywords: Navya Nair, Dileep, Mammootty, Mohanlal, Marriage, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.