നൗഷാദിന്റെ ത്യാഗനിര്‍ഭരമായ ജീവിതം വെള്ളിത്തിരയിലേക്ക്; നായകന്‍ ജയസൂര്യ
Jan 12, 2016, 10:31 IST
കോഴിക്കോട്: (www.kvartha.com 1201.2016) മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ അപകടത്തില്‍പ്പെട്ട രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികളെ രക്ഷിക്കാന്‍ എടുത്തുചാടി
അപടത്തില്‍പെട്ട് മരിച്ച ധീരനായ കോഴിക്കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദിന്റെ ത്യാഗനിര്‍ഭരമായ ജീവിതം സിനിമയാകുന്നു.
നായകവേഷം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ നടന്‍ ജയസൂര്യയെ സമീപിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നു പേരിട്ട സിനിമയില്‍ നൗഷാദിന്റെ ഓട്ടോറിക്ഷതന്നെ ഉപയോഗിക്കും. സജീഷ് വേലായുധനാണ് സംവിധായകന്‍. കോഴിക്കോട് സ്വദേശികളായ ശ്രീജേഷും വിപിനേഷും ചേര്‍ന്നാണു തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രധാന ചിത്രീകരണം കോഴിക്കോട്ടും ഗുരുവായൂരുമായിരിക്കും.
ചാലിയാര്‍ എന്ന പുതിയ ബാനറിലായിരിക്കും നിര്‍മാണം. നൗഷാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെയും സഹകരണത്തോടെയുമാണു സിനിമയൊരുക്കുന്നതെന്ന് സംവിധായന്‍ സജീഷ് വേലായുധന്‍, തിരക്കഥാകൃത്തുക്കളായ ശ്രീജേഷ്, വിപിനേഷ്, ഗാനരചയിതാവ് ബാപ്പു വാവാട്, നൗഷാദിന്റെ ഭാര്യാപിതാവ് ഹംസക്കോയ, അമ്മാവന്‍മാരായ ഷാജി, ഷാഫി, സഹോദരീഭര്‍ത്താവ് സല്‍മാന്‍ എന്നിവര്‍ അറിയിച്ചു.
Keywords: Mollywood, Entertainment, Jayasurya, Cinema, Malayalam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.