SWISS-TOWER 24/07/2023

Suriya- Jyotika | ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും; രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും. രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്ന് പുരസ്‌കാരം കൈയില്‍ വാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Aster mims 04/11/2022

Suriya- Jyotika | ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും; രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച ഫീചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിന് തന്നെയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയിലാണ് ജ്യോതിക പുരസ്‌കാരം വാങ്ങാനെത്തിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.

സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളി സ്വീകരിച്ചു. ജി വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

ലോക്ഡൗണ്‍ കാലത്ത് ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പ്രോട്ര് പ്രദര്‍ശനത്തിനെത്തിയത്. എയര്‍ ഡെകാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

Keywords: National Film Awards: The Internet Can't Get Enough Of This Suriya-Jyotika Moment, New Delhi, News, Cinema, Cine Actor, Actress, Award, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia