'പി എം മോഡി'ക്ക് തിരിച്ചടി; വോട്ടെടുപ്പ് കഴിയുന്നതുവരെ പുറത്തിറങ്ങരുതെന്ന് സുപ്രീംകോടതി
Apr 26, 2019, 15:29 IST
ന്യൂഡല്‍ഹി: (www.kvartha.com 26.04.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ പി.എം മോഡി എന്ന ചിത്രത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മിഷന് പിന്നാലെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രം റിലീസ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി.
ഒരു വ്യക്തിയെ പ്രകീര്‍ത്തിക്കുന്ന സിനിമയാണ് പി.എം മോഡി എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സിനിമ കണ്ടതിന് ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ കണ്ടതിന് ശേഷം കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് കഴിയുന്ന മെയ് 19വരെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ലെന്നാണ് കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍ ശരിയാണെന്നും അതുകൊണ്ട് ഇതില്‍ ഇടപെടാന്‍ കോടതിക്ക് താല്പര്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് മോഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സരബ്ജിത്ത്, മേരികോം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഒമംഗ് കുമാറാണ് പി.എം നരേന്ദ്രമോഡി എന്ന ചിത്രം അണിയിച്ചൊരുക്കിയത്. വിവേക് ഒബ്രോയിയുടെ അച്ഛന്‍ സുരേഷ് ഒബ്രോയിയും, സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Narendra Modi biopic: SC refuses to revoke EC ban on film till the end of the elections, New Delhi, News, Politics, Cinema, Cine Actor, Entertainment, Prime Minister, Narendra Modi, Supreme Court of India, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.